സാബു കാലടി
ബെഡ്‌ഫോര്‍ഡ് മാര്‍സ്റ്റണ്‍ കേരള അസോസിയേഷന്‍ രണ്ടുദിവസത്തെ ഉല്ലാസയാത്ര സംഘടിപ്പിച്ചു. 58 പേരടങ്ങിയ സംഘം ആദ്യദിനത്തില്‍ രാവിലെ 7 മണിക്ക് ബെഡ്‌ഫോര്‍ഡിലെ കെംപ്സ്റ്റണില്‍നിന്നും യാത്ര തിരിച്ച് പോര്‍ട്ട്‌സ്മൗത്തിലെ പ്രസിദ്ധമായ സ്പിനാക്കര്‍ ടവര്‍, ഹാംപ്‌ഷെയറിലെ റോയല്‍ വിക്ടോറിയ കണ്‍ട്രിപാര്‍ക്ക് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വിന്‍ചിസ്റ്ററില്‍ ക്യാംപിങ്ങും സംഘടിപ്പിച്ചു.
സംഗീത സായാഹ്നവും ബാര്‍ബിക്യൂവും ആസ്വദിച്ച സംഘം പിറ്റേന്ന് ഫെറി മാര്‍ഗം അയ്‌ല് ഓഫ് വൈറ്റില്‍ എത്തിച്ചേര്‍ന്ന് വളരെ പ്രസിദ്ധമായ നീഡില്‍സ് സന്ദര്‍ശിച്ച് കടലിലൂടെ സാഹസികമായ ബോട്ട് യാത്രയും നടത്തി. തുടര്‍ന്ന് മൂന്നോളം ബീച്ചുകള്‍ സന്ദര്‍ശിച്ച സംഘം രാത്രി പത്തുമണിയോടെ തിരിച്ച് ബെഡ്‌ഫോര്‍ഡില്‍ എത്തിച്ചേര്‍ന്നു.
രണ്ടുദിവസത്തെ ഈ വിനോദയാത്ര സംഘാംഗങ്ങള്‍ക്ക് മനസ്സില്‍ സൂക്ഷിക്കാന്‍ ഒരുപിടി അനുഭവങ്ങള്‍ പകര്‍ന്നു. യു.കെയിലെ മലയാളി സംഘടനകള്‍ക്കിടയില്‍ ആദ്യമായി രണ്ടുദിവസത്തെ വിനോദയാത്ര സംഘടിപ്പിച്ചത് തങ്ങളാണെന്ന് ബെഡ്‌ഫോര്‍ഡ് മാര്‍സ്റ്റണ്‍ മലയാളി അസോസിയേഷന്‍ അവകാശപ്പെട്ടു. സംഘാംഗങ്ങള്‍ക്ക് ആവേശവുമായി അസോസിയേഷന്‍ പ്രസിഡന്റ് രാജന്‍ കോശി യാത്രക്ക് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല