1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2018

സ്വന്തം ലേഖകന്‍: റിയല്‍ ടൈം ഫ്‌ലൈറ്റ് ട്രാക്കിങ് സംവിധാനം അവതരിപ്പിച്ച് ഖത്തര്‍ എയര്‍വേയ്‌സ്; ലോകത്തെവിടെയും വിമാനങ്ങളുടെ കൃത്യമായ ലൊക്കേഷന്‍ വിവരങ്ങള്‍ അറിയാം. ആഗോള തലത്തില്‍ ആദ്യമായി ‘റിയല്‍ ടൈം ഫ്‌ലൈറ്റ് ട്രാക്കിങ്’ സംവിധാനമേര്‍പ്പെടുത്തുന്ന വിമാന കമ്പനിയെന്ന നേട്ടവും ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കി. ഈ സംവിധാനത്തിലൂടെ ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളുടെ കൃത്യമായ ലൊക്കേഷന്‍ ലോകത്തെവിടെ വെച്ചും അറിയാന്‍ കഴിയും.

എല്ലാ ദിവസവും ഖത്തര്‍ എയര്‍വേയ്‌സ് നടത്തുന്ന അഞ്ഞൂറില്‍പരം സര്‍വീസുകളില്‍ സംവിധാനം ലഭ്യമാകും. വിമാനങ്ങളുടെ യഥാര്‍ത്ഥ ലൊക്കേഷന്‍ കൃത്യമായ രീതിയില്‍ സൂക്ഷ്മ സെക്കന്റുകളുടെ വ്യത്യാസത്തില്‍ അറിയിക്കുന്ന സംവിധാനമാണ് ‘റിയല്‍ ടൈം ഫ്‌ലൈറ്റ് ട്രാക്കിങ്’. 2016 ലാണ് തങ്ങളുടെ മുഴുവന്‍ വിമാനങ്ങളിലും ഈ സംവിധാനം കൊണ്ടുവരാന്‍ ഖത്തര്‍ എയര്‍വേ്‌സ് തീരുമാനിച്ചത്.

പ്രഖ്യാപനം കഴിഞ്ഞ് രണ്ട് വര്‍ഷം കൊണ്ട് തന്നെ നേട്ടം കൈവരിച്ചിരിക്കുകയാണ് ഖത്തര്‍ എയര്‍വേയ്‌സ്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ ഏജന്‍സിയായ ‘ഫ്‌ളൈറ്റ് അവയറു’മായി ചേര്‍ന്നാണ് ഖത്തര്‍ എയര്‍വേയ്‌സ് പുതിയ സജ്ജീകരണം ഏര്‍പ്പെടുത്തിയത്. ഇതോടെ ഓരോ വിമാനത്തെയും കുറിച്ച് ഓരോ മിനുട്ടിലും പുതുക്കി ക്കൊണ്ടിരിക്കുന്ന തത്സമയ വിവരങ്ങള്‍ ലോകത്തെവിടെയും ഇരുന്ന് അറിയാനാകുമെന്നതാണ് ഈ സംവിധാനത്തിന്റെ മെച്ചം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.