സ്വന്തം ലേഖകന്‍: പതിവില്‍ നിന്ന് വ്യത്യസ്തമായി ദീപാവലി ആഘോഷം ലളിതമാക്കി ബച്ചന് കുടുംബം; ചിത്രങ്ങള്‍ വൈറല്‍. ബോളിവുഡ് താരങ്ങളുടെ ദീപാവലി ആഘോഷങ്ങളില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്നത് ബച്ചന് കുടുംബത്തിന്റെ ആഘോഷങ്ങളിലേക്കാണ്. എന്നാല്‍ ഇത്തവണ പതിവില്‍ നിന്ന് വ്യത്യസ്തമായി ബച്ചനും കുടുബവും ലളിതമായ ആഘോഷങ്ങളില്‍ ദീപാവലി ഒതുക്കുന്ന ചിത്രങ്ങളാണ് ആരാധകര്‍ കണ്ടത്.
പാര്‍ട്ടിയും ബഹളവുമില്ലാത്ത ആഘോഷങ്ങളായിരുന്നെങ്കിലും ട്വിറ്ററില്‍ ഭാര്യക്കും മകനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് എല്ലാവര്ക്കും വെളിച്ചവും സ്നേഹവും ആശംസിക്കാന്‍ അമിതാഭ് ബച്ചന് മറന്നില്ല. ഭാര്യ ജയ ബച്ചന്, മകന് അഭിഷേക് ബച്ചന്, മരുമകള്‍ ഐശ്വര്യ റായി, പേരക്കുട്ടി ആരാധ്യ എന്നിവരുടെ കൂടെയായിരുന്നു ഇത്തവണ അമിതാഭ് ബച്ചന്റെ ദീപാവലി ആഘോഷം.
വെള്ളയും, ക്രീമും പോലെയുള്ള ഇളം നിറങ്ങളിലുള്ള വസ്ത്രങ്ങളിലാണ് കുടുംബം ദീപാവലി ആഘോഷങ്ങള്‍ക്കെത്തിയത്. കമ്പിത്തിരി കത്തിച്ചും മധുരം കഴിച്ചും ലളിതമായ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തു. അതേസമയം, ബോളിവുഡില്‍ ഇത്തവണ ഷാരൂഖ് ഖാന് തന്റെ സുഹൃത്തുക്കള്‍ക്കായി ഗംഭീരമയ പാര്‍ട്ടി ഒരുക്കിയിരുന്നു. ഷാരൂഖിനെ കൂടാതെ ഏക്ത കപൂറും തന്റെ വീട്ടില്‍ സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല