സ്വന്തം ലേഖകന്‍: കലിഫോര്‍ണിയ വെടിവയ്പ്: കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. കലിഫോര്‍ണിയയിലെ തൗസന്റ് ഓക്ക്‌സ് നഗരത്തിലെ ബാറില്‍ നടന്ന വെടിവയ്പില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സമയം ബുധനാഴ്ച രാത്രി 11.20 ന് ആയിരുന്നു സംഭവം.
ആക്രമണം നടക്കുമ്പോള്‍ 200 പേര്‍ ബാറിനുള്ളില്‍ ഉണ്ടായിരുന്നു. സര്‍വകലാശാല വിദ്യാര്‍ഥികളാണ് ഈ സമയം ഇവിടെയുണ്ടായിരുന്നത്. അക്രമിയും കൊല്ലപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
സംഗീത പരിപാടി നടന്നുകൊണ്ടിരിക്കുമ്പോള്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയ അക്രമി വെടിവയ്ക്കുകയായിരുന്നു. പുക ഗ്രനേഡ് എറിഞ്ഞതിനു ശേഷമായിരുന്നു വെടിവയ്പ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല