1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2018

Johns Mathews Mathews (ആഷ്‌ഫോര്‍ഡ്): കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 1ാം തീയതി ശനിയാഴ്ച അഖില യുകെ ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നു.

വിജയകരമായ ക്രിക്കറ്റ് ടൂര്‍ണമെന്റിന് ശേഷം യുകെയിലെ കായിക പ്രേമികള്‍ക്കായി മറ്റൊരു കായിക മാമാങ്കത്തിനായി ആഷ്‌ഫോര്‍ഡ് മലയാളികള്‍ ഒരുങ്ങുന്നു. ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂളിന്റെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ടൂര്‍ണമെന്റില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ വിജയികളാകുന്ന ടീമുകള്‍ക്ക് യഥാക്രമം 401 ഉം 201 ഉം പൗണ്ട് നല്‍കുന്നതാണ.് ടൂര്‍ണമെന്റിന്റെ അന്നേ ദിവസം രാവിലെ 9 മണിയ്ക്ക് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് ഉത്ഘാടനം ചെയ്യും. രാവിലെ മുതല്‍ മത്സരങ്ങള്‍ അവസാനിക്കുന്ന സമയം വരെ കാണികള്‍ക്കും കളിക്കാര്‍ക്കും വൈവിധ്യവും രുചികരവുമായ ഭക്ഷണ ശാല ‘ കൈച്ചേന്തി ഭവന്‍’ പ്രവര്‍ത്തിക്കുന്നതാണ്.

ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ക്ക് രൂപം കൊടുത്തു. ഈ മത്സരങ്ങളെല്ലാം വന്‍ വിജയമാക്കുവാന്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളുടേയും നിസ്സീമമായ സഹകരണവും പങ്കാളിത്തവുമുണ്ടാകണമെന്നും യുകെയിലെ കായിക പ്രേമികളായ എല്ലാ ആള്‍ക്കാരേയും പ്രസ്തുത ദിവസം സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ജസ്റ്റിന്‍ ജോസഫ് (പ്രസിഡന്റ്), മോളി ജോളി (വൈസ് പ്രസിഡന്റ്), ട്രീസാ സുബിന്‍ (സെക്രട്ടറി), സിജോ ജെയിംസ് (ജോ സെക്രട്ടറി), ജെറി ജോസ് (ഖജാന്‍ജി) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ടൂര്‍ണമെന്റിനെ പറ്റി കൂടുതല്‍ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക

ജസ്റ്റിന്‍ ജോസഫ് 07833227738

രാജീവ് തോമസ് 07877124805

ജെറി ജോസ് 07861653060

ജോണ്‍സണ്‍ തോമസ് 07886367154

മത്സരം നടക്കുന്ന വേദിയുടെ വിലാസം

നോര്‍ട്ടന്‍ നാച്ച്ബുള്‍സ്‌കൂള്‍

ഹൈതേ റോഡ്, ആഷ്‌ഫോര്‍ഡ് ,കെന്റ്, TN24 0QJ

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.