സ്വന്തം ലേഖകന്‍: ട്രംപിനു നേരെ മാറിടം തുറന്നുകാട്ടി പ്രതിഷേധിച്ച യുവതി അറസ്റ്റില്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു നേരെ പാരീസില്‍ പ്രതിഷേധം. അര്‍ധനഗ്നയായ യുവതിയാണ് ട്രംപിന്റെ വാഹന വ്യൂഹത്തിനു മുന്നില്‍ തടസ്സം സൃഷ്ടിച്ച് പ്രതിഷേധിച്ചത്. ഒന്നാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കുന്നതിന് ട്രംപ് പാരീസിലെത്തിയപ്പോഴായിരുന്നു സംഭവം.
ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ പെട്ടെന്ന് യുവതി മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. യുവതിയുടെ നെഞ്ചില്‍ ‘വ്യാജ സമാധാനസ്ഥാപകന്‍’ എന്ന് എഴുതിയിരുന്നു. വാഹനവ്യൂഹത്തിന് ഏതാനും മീറ്ററുകള്‍ ദൂരെവെച്ച് പോലീസ് യുവതിയെ തടഞ്ഞു. ഏഴുപതോളം ലോക നേതാക്കള്‍ പങ്കെടുക്കുന്നതായിരുന്നു പാരീസില്‍ നടന്ന ചടങ്ങ്.
‘ഫീമെന്‍’ എന്ന സ്ത്രീവാദ സംഘടനയില്‍പ്പെട്ട യുവതിയാണ് പ്രതിഷേധം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ലിംഗവിവേചനം, വംശീയത തുടങ്ങിയ സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളില്‍ സമാനമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാറുള്ള സംഘടനയാണ് ഫീമെന്‍. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പാരീസ് പോലീസ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല