സ്വന്തം ലേഖകന്‍: ഹൈന്ദവ വിശ്വാസിയായ തുളസി ഗബ്ബാര്‍ഡ് യുഎസ് പ്രസിഡന്റ് മത്സരിച്ചേക്കുമെന്ന് സൂചന. 2020ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജനപ്രതിനിധിസഭയിലെ ഹൈന്ദവ അംഗം തുളസി ഗബ്ബാര്‍ഡ് തയാറെടുക്കുന്നതായി സൂചന. ലോസ് ആഞ്ചലസില്‍ കഴിഞ്ഞ ദിവസം നടന്ന കോണ്ഫ്രന്സില് ഇന്ത്യന്‍ വംശജനായ ഡോ. സന്പത്ത് ശിവാംഗിയാണ് ഗബ്ബാര്‍ഡ് മത്സരിച്ചേക്കുമെന്നു സൂചിപ്പിച്ചത്.
കോണ്ഫ്രന്സില് പ്രസംഗിച്ച ഗബ്ബാര്‍ഡ് മത്സരിക്കുമെന്നോ ഇല്ലെന്നോ പറഞ്ഞില്ല. ക്രിസ്മസിനു മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്ന് അവരുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. ഡെമോക്രാറ്റ് പാര്‍ട്ടിക്കാരിയായ ഗബ്ബാര്‍ഡ് ഇന്ത്യക്കാരിയല്ലെങ്കിലും ഇന്ത്യന്‍ വംശജരുടെയിടയില്‍ അവര്‍ക്ക് ഏറെ ജനപ്രീതിയുണ്ട്.
ഹവായ് സ്റ്റേറ്റ് സെനറ്റര്‍ മൈക്ക് ഗബ്ബാര്‍ഡിന്റെയും കൊക്കേഷ്യന്‍ വംശജയായ കരോളിന്റെയും മകളായ തുളസി ഗബ്ബാര്‍ഡ് കൗമാരപ്രായത്തിലാണ് ഹൈന്ദവ വിശ്വാസം സ്വീകരിച്ചത്. ഇത്തവണത്തെ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഹവായിയില്‍ നിന്ന് തുളസി ഗബ്ബാര്‍ഡ് നാലാംവട്ടവും ജനപ്രതിനിധി സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല