സ്വന്തം ലേഖകന്‍: ബോളിവുഡ് കാത്തിരുന്ന വിവാഹ മാമാങ്കമായി ദീപ്വീര്; ദീപിക ഇനി രണ്‍വീറിനു സ്വന്തം; കൊങ്കണി രീതിയിലുള്ള വിവാഹം നടന്നത് ഇറ്റലിയിലെ റിസോര്‍ട്ടില്‍. ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും വിവാഹിതരായി. ഇറ്റലിയിലെ ലേക് കോമോ റിസോര്‍ട്ടില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. കൊങ്കണി രീതിയില്‍ ആയിരുന്നു വിവാഹച്ചടങ്ങുകള്‍. സിഖ് രീതിയില്‍ നാളെയും ചടങ്ങുണ്ട്.
സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നു കേക്ക്, സ്വപ്നസദൃശമായ പുഷ്പാലങ്കാരം, പ്രൗഢിയൊത്ത മെഹന്ദി ചടങ്ങ്, പ്രണയസുന്ദരമായ സംഗീതനിശ എന്നിങ്ങനെ ആഢംബരമായി തന്നെയാണ് വിവാഹാഘോഷം നടക്കുക. അടുത്തസുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ സംബന്ധിക്കുക. സബ്യസാചിയുടെ അതിമനോഹര രൂപകല്പനയിലുള്ള വിവാഹവസ്ത്രങ്ങളണിഞ്ഞാണ് ഇരുവരും എത്തിയത്.
വന്‍ സുരക്ഷയിലാണ് വിവാഹം . വിവാഹത്തിനെത്തുന്ന അതിഥികള്‍ കൈത്തണ്ടയില്‍ പ്രത്യേകം ബാന്‍ഡുകള്‍ കെട്ടണം. ഫോണില്‍ പ്രത്യേകം ലഭിച്ച ക്യൂ ആര് കോഡും സ്കാന്‍ ചെയ്താല്‍ മാത്രമേ വേദിയിലേക്ക് പ്രവേശനം ലഭിക്കുകയുള്ളു. കൂടാതെ വരുന്നവരുടെ മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ പ്രത്യേക സ്റ്റിക്കര്‍ ഉപയോഗിച്ച് മറച്ച ശേഷം മാത്രമേ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരികെ നല്‍കൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല