സ്വന്തം ലേഖകന്‍: നടി കാജല്‍ അഗര്‍വാളിനെ പൊതുവേദിയില്‍ വെച്ച് ചുംബിച്ച ഛായാഗ്രാഹകന്‍ വിവാദക്കുരുക്കില്‍. കാജലിന്റെ പുതിയ തെലുങ്ക് ചിത്രം കവചത്തിന്റെ ടീസര്‍ ലോഞ്ചിങ്ങിനിടെയാണ് വിവാദ സംഭവം അരങ്ങേറിയത്. ടീസര്‍ ലോഞ്ചിനിടെ ഛായാഗ്രാഹകന്‍ ഛോട്ടാ കെ നായിഡു കാജലിനെ പരസ്യമായി ചുംബിക്കുകയായിരുന്നു.
ഹൈദരാബാദില്‍ വച്ച് നടന്ന ചടങ്ങില്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ച എല്ലാവര്ക്കും നന്ദി പറയുകയായിരുന്നു കാജല്‍. അതിനിടെ ഛോട്ടോ കെ.നായിഡുവിന്റെ പേര് പറഞ്ഞ് നന്ദി പറഞ്ഞപ്പോള്‍ നായിഡു അപ്രതീക്ഷിതമായി കാജലിന്റെ കവിളില്‍ ചുംബിക്കുകയായിരുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും മാധ്യമപ്രവര്‍ത്തകരും തിങ്ങിനിറഞ്ഞ സദസ്സില്‍ ഛോട്ടാ കെ.നായിഡുവിന്റെ പ്രവൃത്തി വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. സംഭവത്തില്‍ ഛോട്ടാ കെ നാ യിഡു നല്കിയ വിശദീകരണവും പ്രശ്നം വഷളാക്കി.
‘മെഹ്റീന്‍ കൗര്‍ കാജലിനെ ചുംബിച്ചു. അപ്പോള്‍ സംഗീത സംവിധായകന് തമന് പറഞ്ഞു, എനിക്കും കാജല്‍ അഗര്‍വാളിനെ ചുംബിക്കണം. എനിക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കില്ലെന്നും അയാള്‍ പറഞ്ഞു. എന്ത് കൊണ്ട് എനിക്ക് കാജലിനെ ചുംബിച്ചു കൂടാ..? അതുകൊണ്ടാണ് കാജലിനെ ചുംബിച്ചത്,’ എന്നായിരുന്നു ഛോട്ടാ നായിഡുവിന്റെ വിശദീകരണം. ചടങ്ങിനെത്തിയവരില്‍ പലരും ഛോട്ടാ നായിഡുവിന്റെ പ്രവര്‍ത്തിയെ ശക്തമായി വിമര്‍ശിച്ചു. സോഷ്യല്‍ മീഡിയയിലും നായിഡുവിനെതിരെ പ്രതിഷേധം ഉയരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല