സ്വന്തം ലേഖകന്‍: ദീപാവലി ആശംസയില്‍ ഹിന്ദുക്കളെ മറന്നു; ട്രംപിന്റെ വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങളില്‍ വിവാദവും മധുരവും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദീപാവലി ആശംസകള്‍ വിവാദത്തില്‍. ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ ആശംസകള്‍.രണ്ടു ട്വീറ്റുകളാണ് പോസ്റ്റ് ചെയ്തിരുന്നത്.
ബുദ്ധസിഖ് ജൈന വിശ്വാസികളുടെ ആഘോഷ ദിനമെന്നാണ് ആദ്യത്തെ ട്വീറ്റില്‍ ട്രംപ് ദീപാവലിയെ വിശേഷിപ്പിച്ചത്. ‘ഹിന്ദു ഫെസ്റ്റിവല്‍ ഓഫ് ലൈറ്റ്സ്’ എന്നാണ് ദീപാവലിയെ രണ്ടാമത്തെ ട്വീറ്റില്‍ ട്രംപ് വിശേഷിപ്പിച്ചത്. ആദ്യ ട്വീറ്റിനെതിരെയാണ് ട്വിറ്റര്‍ ഉപഭോക്താക്കള്‍ വിമര്‍ശവുമായി രംഗത്തെത്തിയത്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള സൗഹൃദത്തിന് താന്‍ കടപ്പെട്ടിരിക്കുന്നു എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ നല്ല വ്യാപാരപങ്കാളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈറ്റ് ഹൗസില്‍ നടന്ന ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കുമ്പോഴായിരുന്നു ട്രംപിന്റെ പരാമര്‍ശം.
‘അമേരിക്കയ്ക്ക് ഇന്ത്യയുമായി വളരെയധികം അടുപ്പമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള സൗഹൃദത്തില്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു.’ ദീപാവലി ആഘോഷങ്ങള്‍ക്ക് ഉദ്ഘാടനം കുറിച്ച് ട്രംപ് പറഞ്ഞു. നിലവിളക്ക് കൊളുത്തിയാണ് അദ്ദേഹം ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്. ഇത് രണ്ടാം തവണയാണ് ട്രംപ് വൈറ്റ്ഹൗസില്‍ ദീപാവലി ആഘോഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല