സ്വന്തം ലേഖകന്‍: കുവൈത്തില്‍ പേമാരി; പൊതുഅവധി പ്രഖ്യാപിച്ചു; അവശ്യ സാധനങ്ങള്‍ കരുതിവയ്ക്കാന്‍ നിര്‍ദേശം. കാലാവസ്ഥാ പ്രവചനത്തില്‍ പറഞ്ഞതുപോലെ കുവൈത്തില്‍ മഴ കനക്കുന്നു. ബുധനാഴ്ച രാവിലെ ആരംഭിച്ച ചാറ്റല്‍മഴ ഉച്ചകഴിഞ്ഞതോടെ ശക്തിപ്രാപിച്ചു. ഉച്ചയ്ക്കുശേഷം ഇടിയോടുകൂടിയ മഴയാണുണ്ടായത്.
മഴകാരണം വ്യാഴാഴ്ചയും സര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്കൂളുകള്‍ക്കും പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പൊതുഅവധി നല്‍കിയിരുന്നു. സ്വകാര്യ കമ്പനികള്‍ ഉച്ചവരെ പ്രവര്‍ത്തിച്ചു. മഴ ശക്തിപ്പെടുന്നെന്ന സൂചന ലഭിച്ചതോടെ മിക്കവാറും എല്ലാ കമ്പനികളും ജീവനക്കാര്‍ക്ക് ഉച്ചയ്ക്കുശേഷം അവധി നല്കി.
കഴിഞ്ഞദിവസത്തെ മഴയെത്തുടര്‍ന്ന് വലിയ വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായ സാഹചര്യത്തില്‍ ശക്തമായ സുരക്ഷാ മുന്നറിയിപ്പാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ആവശ്യത്തിനുള്ള ഭക്ഷണപദാര്‍ഥങ്ങള്‍, മെഴുകുതിരി എന്നിവയൊക്കെ കരുതിവയ്ക്കാനും നിര്‍ദേശമുണ്ട്. 72 മണിക്കൂര്‍ അടിയന്തര സേവനത്തിനു തയ്യാറാകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നഴ്സുമാര്‍ക്കും അധികൃതര്‍ നിര്‍ദേശം നല്കി. അധിക യൂണിഫോം ഉള്‍പ്പെടെ ആശുപത്രിയില്‍ ഹാജരാകാനാണ് നിര്‍ദേശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല