സ്വന്തം ലേഖകന്‍: ചെമ്പട്ടില് ജ്വലിച്ച് ദീപിക; പ്രിയപ്പെട്ടവളുടെ കാതില്‍ രഹസ്യം പറഞ്ഞ് രണ്‍വീര്‍; ആരാധാകര്‍ കാത്തിരുന്ന വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപിക. നവംബര്‍ 14ന് കൊങ്ങിണി ആചാരപ്രകാരവും 15 ന് സിന്ധി ആചാരപ്രകാരവുമുള്ള ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു രണ്‍വീര്‍ ദീപികയെ സ്വന്തമാക്കിയത്. ഇറ്റലിയില്‍ വച്ചായിരുന്നു വിവാഹം.
ചുവന്ന പട്ടില്‍ സഭ്യസാചി ഒരുക്കിയ മനോഹര വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് ദീപിക വിവാഹത്തിനെത്തിയത്. വെള്ളയും ചുവപ്പും നിറങ്ങളിലുള്ള വസ്ത്രമണിഞ്ഞാണ് രണ്‍വീര്‍ ചടങ്ങിനെത്തിയത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം മുപ്പതോളം പേര് മാത്രം പങ്കെടുത്ത സ്വകാര്യമായ ചടങ്ങിലായിരുന്നു വിവാഹം. കനത്ത സുരക്ഷയാണ് വിവാഹവേദിക്ക് അകത്തും പുറത്തും നല്‍കിയിരുന്നത്.
അതുകൊണ്ട് തന്നെ വിവാഹച്ചടങ്ങിന്റെ ഒരൊറ്റ ചിത്രം പോലും പുറംലോകം കണ്ടിരുന്നില്ല. വിവാഹവേദിയിലും ചുറ്റുപാടും ക്യാമറകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും വിലക്കുണ്ടായിരുന്നു. കൈത്തണ്ടയില്‍ പ്രത്യേകം ബാന്‍ഡ് കെട്ടിയ അതിഥികള്‍ക്ക് മാത്രമായിരുന്നു വിവാഹവേദിയില്‍ പ്രവേശനം. ഫോണില്‍ ലഭിച്ച ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് മാത്രമാണ് അതിഥികളെ അകത്തേയ്ക്ക് പ്രവേശിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല