സ്വന്തം ലേഖകന്‍: ജമാല്‍ ഖഷോഗി വധം: മൃതശരീരം കഷണങ്ങളാക്കിയ അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂഷന്; കൊല നടത്തിയത് രഹസ്യാന്വേഷണ വിഭാഗം ഉപമേധാവിയുടെ നിര്‍ദേശപ്രകാരം. മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ വധക്കേസില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂഷന്. ഖശോഖിയെ വധിച്ച അഞ്ചംഗ സംഘം മൃതശരീരം കഷണങ്ങളാക്കി. രഹസ്യാന്വേഷണ വിഭാഗം ഉപമേധാവിയുടെ നിര്‍ദേശപ്രകാരമാണ് കൊലപാതകം നടത്തിയത്.
റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സൗദി അറേബ്യയുടെ അറ്റോണി ജനറല്‍ സൗദ് അല്‍ മോജെബ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഒക്ടോബര്‍ രണ്ടിനാണ് ഖഷോഗി വധിക്കപ്പെടുന്നത്. ഉയര്‍ന്ന ഡോസിലുള്ള ഇഞ്ചക്ഷന് നല്‍കിയായിരുന്നു ഖഷോഗിയെ വധിച്ചതെന്നാണ് അറ്റോണി ജനറല്‍ വ്യക്തമാക്കിയത്. പിന്നീട് മൃതദേഹം ഭാഗങ്ങളാക്കി മുറിച്ചാണ് കോണ്‍സുലേറ്റിന് പുറത്തെത്തിച്ചത്.
18 പേരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തെന്നും അഞ്ച് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നും അറ്റോണി ജനറല്‍ അറിയിച്ചു. തുര്‍ക്കിയിലെ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ചാണ് ജമാല്‍ ഖഷോഗി വധിക്കപ്പെടുന്നത്. വാഷിംങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റായ ജമാല്‍ ഖഷോഗിയുടെ തിരോധാനം വന്‍ വിവാദമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല