സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ അടിപിടി, ചവറ്റുകുട്ടയേറ്, ചീത്തവിളി; നാടകീയ രംഗങ്ങളെ തുടര്‍ന്ന് സ്പീക്കര്‍ സഭ പിരിച്ചുവിട്ടു. ഭരണപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ പാര്‍ലമെന്റിനുള്ളില്‍ രാജപക്സെ അനുകൂലികളും പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അനുകൂലികളുമാണ് ഏറ്റുമുട്ടിയത്. രാജപക്സെ അനുകൂലികളില്‍ ചിലര്‍ സ്പീക്കര്‍ കാരു ജയസൂര്യയ്ക്കുനേരെ ചവറ്റുകുട്ടയും വെള്ളക്കുപ്പികളും വലിച്ചെറിഞ്ഞു.
പിടിവലിക്കിടെ അംഗങ്ങളില്‍പലരും നിലത്തുവീണു. സ്പീക്കറില്‍നിന്ന് മൈക്രോഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നതിനിടെ രാജപക്സെ പാളയത്തിലെ എം.പി. ദിലും അമുനുഗാമയുടെ കൈയ്ക്ക് മുറിവേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചു. നാടകീയരംഗങ്ങളെത്തുടര്ന്ന് സഭ പിരിച്ചുവിടുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. ബുധനാഴ്ച അവിശ്വാസപ്രമേയം പരിഗണിക്കുന്നതിനായി ചേര്‍ന്ന പാര്‍ലമെന്റ് വ്യാഴാഴ്ചയാണ് പിരിഞ്ഞത്.
അതേസമയം, അവിശ്വാസപ്രമേയത്തിന്റെ ഫലം അംഗീകരിക്കുന്നില്ലെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന സ്പീക്കര്‍ക്ക് കത്ത് നല്കി. ഭരണഘടനയ്ക്കും പാര്‍ലമെന്ററി ചട്ടങ്ങള്‍ക്കും വിരുദ്ധമായ നടപടിയാണ് സ്പീക്കറുടേതെന്ന് സിരിസേന കുറ്റപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല