സ്വന്തം ലേഖകന്‍: ‘അയ്യപ്പന്’, പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്; സര്‍പ്രൈസ് തീരാതെ ആരാധകര്‍. പൃഥ്വിരാജിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണനാണ് സിനിമ സംവിധാനം ചെയ്യുന്നത്. അയ്യപ്പന് റോ, റിയല്‍, റെബല്‍ എന്നാണ് സിനിമയുടെ പേര്.
വനത്തിനുള്ളില്‍ അമ്പും വില്ലുമേന്തി കടുവയോടൊപ്പം ഇരിക്കുന്ന പൃഥ്വിരാജിന്റെ പോസ്റ്ററിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. പോസ്റ്റു ചെയ്ത് ഇരുപത് മിനുട്ടുകള്‍ക്കകം 10000ത്തിലധികം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
‘ഇതിനെക്കുറിച്ച് ശങ്കര്‍ എന്നോട് സംസാരിച്ചിട്ട് വര്‍ഷങ്ങളായിരിക്കുന്നു. ഒരു ദിവസം ഇത് ചെയ്യണമെന്ന് ഞാന്‍ എല്ലായ്പ്പോഴും സ്വപ്നം കാണാറുണ്ട്. അവസാനം അത് യാഥാര്‍ത്ഥ്യമാകുന്നു. സ്വാമിയേ ശരണമയ്യപ്പ,’ എന്നും ചിത്രത്തോടൊപ്പം പൃഥ്വിരാജ് കുറിച്ചിരിക്കുന്നു. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല