സ്വന്തം ലേഖകന്‍: തെന്നിന്ത്യയിലെ താരറാണിയായ നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സിനിമ ലോകത്ത് പാട്ടാണെങ്കിലും ഇരുവരും ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. എങ്കിലും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ എന്നും സമൂഹമാധ്യമങ്ങളില്‍ തരംഗമാകാറുണ്ട്. ‘എന്റെ തങ്കത്തിന് ചെറിയൊരു സര്‍പ്രൈസ്,’ എന്ന ക്യാപ്ഷനോടെ വിഘ്നേഷ് ശിവന് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്
ലേഡി സൂപ്പര്‍ സ്റ്റാര്‍ എഴുതിയ കേക്കില്‍ ക്ലാപ്പ് ബോര്‍ഡും കൊണ്ട് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.കേക്കിന്റെ മുകളില്‍ ഒമ്പതിന്റെ ഷെയ്പ്പില്‍ മനോഹരമായ ചെറിയ കേക്കും ഒരുക്കിയിട്ടുണ്ട്. പിറന്നാള്‍ ആഘോഷത്തിന് നന്ദി പറഞ്ഞു കൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ നയന്‍താര ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു. ”മനോഹരമായ സര്‍പ്രൈസിന് നന്ദി. നീയുമൊത്തുള്ള മറ്റൊരു പിറന്നാള്‍ ദിനം. അവസാനം വരെയും. നയന്‍താര ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. പിറന്നാളാഘോഷത്തിന്റെ ഫോട്ടോയും ഇന്‍സ്റ്റാഗ്രാമിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ പിറന്നാളിന് സോഷ്യല്‍ മീഡിയയിലൂടെ മനോഹരമായ കുറിപ്പ് വിഘ്നേശ് ശിവന് നയന്‍താരയ്ക്കായി പങ്കുവെച്ചിരുന്നു. വിഘ്നേഷ് ശിവന്റെ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാവുന്നത്. ഇരുവരുടേയും വിവാഹം എപ്പോഴാണെണെന്ന ആകാംക്ഷയിലാണ് ആരാധകര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല