സ്വന്തം ലേഖകന്‍: അപായ സൂചന നല്കി തത്തയുടെ മിമിക്രി; വട്ടംചുറ്റിയത് ഓടിപ്പാഞ്ഞെത്തിയ ബ്രിട്ടീഷ് അഗ്നിശമനസേന. പലതവണ അപായ ശബ്ദം ഉയര്‍ന്നപ്പോള്‍ തത്തയുടെ അനുകരണമാണെന്നറിയാതെ അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ എത്തുകയായിരുന്നു.
ബ്രിട്ടണിലെ ഡെവന്‍ഡ്രിയില്‍ വീടിനുള്ളില്‍നിന്ന് തീപിടിക്കുമ്പോഴുണ്ടാകുന്ന അപായ സൂചന കേട്ട് ഓടിയെത്തിയ അഗ്നിശമനസേന ഉദ്യോഗസ്ഥരെ കാത്തിരുന്നത് വീട്ടില്‍ വളര്‍ത്തുന്ന തത്ത. പലതവണ അപായ ശബ്ദം ഉയര്‍ന്നപ്പോള്‍ തത്തയുടെ അനുകരണമാണെന്നറിയാതെ അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ ഇവിടെ എത്തുകയായിരുന്നു.
ഫയര്‍ അലാം കേട്ട് ഞങ്ങള്‍ ഓടിയെത്തുകയായിരുന്നു. എന്നാല്‍ അവിടെ തീപിടിച്ചിട്ടില്ലെന്ന് വീട്ടുടമ അറിയിച്ചു. പിന്നീട് വിശദമായി പരിശോധിക്കുന്നതിനിടെയാണ് ജാസ് എന്ന ഇവരുടെ ആഫ്രിക്കന്‍ തത്ത വളരെ നന്നായി അപായ ശബ്ദം അനുകരിക്കുന്നതായി കണ്ടത് വാച്ച് കമാന്‍ഡര്‍ നോര്‍മന്‍ ജെയിംസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല