1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2018

സ്വന്തം ലേഖകന്‍: കലിഫോര്‍ണിയ കാട്ടുതീ: മരണം 77 ആയി; കാണാതായ ആയിരത്തിലേറെ ആളുകളെക്കുറിച്ച് ഒരു വിവരവും ലഭിക്കാതെ ബന്ധുക്കള്‍. വടക്കന്‍ കലിഫോര്‍ണിയയില്‍ നാശംവിതച്ച കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 77 ആയി. കാണാതായ ആയിരത്തിലേറെ പേര്‍ക്കായി തിരച്ചില്‍ തുടരുന്നു.

ഈ മാസം 8ന് ക്യാംപ് ഫയറില്‍ നിന്ന് ആരംഭിച്ച കാട്ടുതീയില്‍ പാരഡൈസ് പട്ടണം ഏതാണ്ട് പൂര്‍ണമായി ചാരമായി. ഒന്നര ലക്ഷത്തിലേറെ ഏക്കര്‍ സ്ഥലത്ത് നാശം വിതച്ച തീ ഇനിയും അണയ്ക്കാനായിട്ടില്ല. ഈ ദിവസങ്ങളില്‍ സാന്‍ഫ്രാന്‍സിസ്‌കോയുടെ വടക്കന്‍ മേഖലകളില്‍ 10 സെന്റിമീറ്റര്‍ മഴ പെയ്‌തേക്കുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ട്.

ഈ പ്രദേശത്തെ 52,000 പേരെ ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി. ഇനിയും കണ്ടെത്താനുള്ളവരുടെ ശരീരാവശിഷ്ടങ്ങള്‍ വീണ്ടെടുക്കുന്നതിന് മഴ തടസ്സമാകും. വൂള്‍സേയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച് 3 പേരുടെ മരണത്തിനിടയാക്കിയ രണ്ടാമത്തെ കാട്ടുതീ 88% അണയ്ക്കാന്‍ സാധിച്ചതായി അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.