സ്വന്തം ലേഖകന്‍: യൂട്യൂബ് റെക്കോര്‍ഡുകള്‍ പൊളിച്ചടുക്കി ഒടിയനിലെ പാട്ട്; നാലു ദിവസം കൊണ്ട് കണ്ടത് 20 ലക്ഷം പേര്; നന്ദി പറഞ്ഞ് ഗായിക ശ്രേയാ ഘോഷാല്‍. റിലീസ് ചെയ്ത് നാലുദിവസം പിന്നിടുന്നതിനുള്ളില്‍ ഇരുപത് ലക്ഷത്തോളം പേരാണ് ഒടിയനിലെ ഗാനം യൂട്യൂബില്‍ കണ്ടത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഗാനം ഇത്രയ്ക്ക് ഹിറ്റാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ഗായിക ശ്രേയാ ഘോഷാലും രംഗത്തെത്തി.
കഴിഞ്ഞ ദിവസമാണ് ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടത്. സുദീപ് കുമാറും ശ്രേയാ ഘോഷാലും പാടിയ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് എം.ജയചന്ദ്രനാണ്. റഫീഖ് അഹമ്മദിന്റെതാണ് വരികള്‍.
ഗാനത്തിന്റെ ചില ഭാഗങ്ങള്‍ നേരത്തെ ചോര്‍ന്നിരുന്നു. ‘കൊണ്ടോരാം എന്ന് തുടങ്ങുന്ന ഒരു മെലഡി ഗാനമാണ് പുറത്തുവിട്ടത്. ഒടിയന്റെയും പ്രഭയുടെയും പ്രണയഗാനമാണിത്. നേരത്തെ ഒടിയന്റെ ട്രൈലര്‍ സര്‍വ്വ റെക്കോര്‍ഡുകളും ഭേദിച്ചിരുന്നു. ഇരുപത് ദിവസം കൊണ്ട് 6.5 മില്ല്യണ്‍ കാഴ്ച്ചക്കാരുമായിട്ടാണ് ഒടിയന് ട്രെയ്ലര് ജൈത്ര യാത്ര തുടരുന്നത്. ഒരു മലയാള ചിത്രം ഇന്നോളം കടക്കാത്ത ഒരു റെക്കോര്‍ഡാണ് ഒടിയന് ട്രെയ്ലര് മറികടന്നിരിക്കുന്നത്.
നേരത്തെ ചിത്രത്തിന്റെ റീലിസ് ഒക്ടോബര്‍ 11നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളത്തെ ബാധിച്ച പ്രളയക്കെടുതിയെ തുടര്‍ന്ന് റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു. ചിത്രം ഡിസംബര്‍ 14 ന് തിയേറ്ററുകളില്‍ എത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല