സ്വന്തം ലേഖകന്‍: ജമാല്‍ ഖഷോഗിയെ ‘നിശ്ശബ്ദനാക്കാന്‍’ ഉത്തരവിട്ടത് സല്മാന് രാജകുമാരനെന്ന് പുതിയ വെളിപ്പെടുത്തല്‍. മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയെ നിശ്ശബ്ദനാക്കണമെന്ന് കൊലയാളിസംഘത്തിന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് നിര്‍ദേശം നല്‍കിയിരുന്നെന്ന് റിപ്പോര്‍ട്ട്.
സല്!മാന്‍ രാജകുമാരന്റെ ടെലിഫോണ്‍ സംഭാഷണത്തില്‍ ഇത്തരത്തില്‍ നിര്‍ദേശം നല്‍കുന്നുണ്ടെന്ന് യു.എസ്. രഹസ്യാന്വേഷണവിഭാഗമായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ (സി.ഐ.എ.) ഡയറക്ടര്‍ ജിന ഹസ്!പെല്‍ തുര്‍ക്കി അന്വേഷണോദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായി തുര്‍ക്കി പത്രം ‘ഹുറിയത്ത്’ റിപ്പോര്‍ട്ടുചെയ്തു.
എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് അറിവില്ലെന്നാണ് തുര്‍ക്കി അധികൃതര്‍ പറയുന്നത്. സൗദി വിമര്‍ശകനായ ഖഷോഗി ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍വെച്ച് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ സൗദി ഭരണകൂടത്തിന് പങ്കുണ്ടെന്ന് വിമര്‍ശനമുയരുന്നുണ്ട്.
അതേസമയം, ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് സല്മാന് രാജകുമാരനുനേരെ അനാവശ്യ ആരോപണമുന്നയിക്കുന്നത് ക്ഷമിക്കില്ലെന്ന് സൗദി അറേബ്യ മുന്നറിയിപ്പു നല്കി. വിവാദത്തെ തുടര്‍ന്ന് സൗദിയുമായുള്ള ആയുധ ഇടപാട് ഡെന്മാര്ക്ക് റദ്ദാക്കി. ഖഷോഗിവധത്തില്‍ പങ്കുള്ള 18 സൗദിപൗരന്മാര്‍ക്ക് ജര്‍മനി തിങ്കളാഴ്ച വിലക്കേര്‍പ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല