സ്വന്തം ലേഖകന്‍: ജമാല്‍ ഖഷോഗി വധം; ‘സൗദി രാജകുമാരന്റെ പങ്കിനെക്കുറിച്ച് അവര്‍ ഒന്നും പറഞ്ഞിട്ടില്ല,’ സിഐഎയെ വെള്ളപൂശി ട്രംപ്. വിമത സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി രാജകുമാരന്റെ പങ്കിനെക്കുറിച്ച് സിഐഎ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സിഐഎ റിപ്പോര്‍ട്ട് തന്റെ പക്കലുണ്ടെന്നും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഖഷോഗി വധത്തിന് ഉത്തരവിട്ടതെന്ന് അതില്‍ പറഞ്ഞിട്ടില്ലെന്നും ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി ഭരണാധികാരികളെ കുറ്റപ്പെടുത്താത്തതിനു ന്യായീകരണവുമായി ട്രംപ് കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം മാപ്പില്ലാത്ത കുറ്റമാണെങ്കിലും സൗദിയുമായുള്ള ബന്ധം വഷളാക്കാനാവില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
സൗദിയുമായി നല്ല ബന്ധം നിലനിര്‍ത്തുന്നതും എണ്ണവില കൂടാതെ നോക്കുന്നതുമാണ് യുഎസിനും ലോകത്തിനും നല്ലതെന്ന് ട്രംപ് പറഞ്ഞു. സൗദിയിലെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വിമര്‍ശകനായിരുന്ന ഖഷോഗി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെടുകയായിരുന്നു. ഇതിനു പിന്നില്‍ രാജകുമാരന്‍ ആണെന്നു സിഐഎ കണ്ടെത്തിയെന്നായിരുന്നു നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല