Alex Varghese: ക്നാനായ കാത്തോലിക് കോണ്‍ഗ്രസ് ഓഷ്യാനയുടെ പ്രധാന യൂണിയറ്റുകളിലൊന്നായ ബ്രിസ്ബേന്‍ ക്നാനായ കാത്തോലിക് കമ്മ്യൂണിറ്റി ( ബി കെ സി സി ) അടുത്ത രണ്ടു വര്‍ഷത്തേക്കു പുതിയ ഭാരവാഹികളെ എതിരില്ലാതെ തെരെഞ്ഞെടുത്തു. ശ്രീ ജോണ്‍ മാവേലി പുത്തന്‍പുരയില്‍ പ്രസിഡന്റായും ശ്രീ ഷിജു ചെട്ടിയാത്ത് സെക്രട്ടറിയുമായുള്ള പുതിയ കമ്മിറ്റിയിലേക്കു ശ്രീ ബിനോയ് കണിയാകുന്നേല്‍ ട്രഷറര്‍ ആയും ശ്രീ ജോസ് ചെരുവന്‍കാലാ വൈസ്പ്രസിഡന്റും ശ്രീ ഷോജോ തെക്കേവാലയില്‍ ജോയിന്റ് സെക്രട്ടറിയായും ഐക്യഖണ്ഡേന തെരെഞ്ഞെടുക്കപ്പെട്ടു.
ഏരിയ കമ്മിറ്റി അംഗങ്ങളായി ശ്രീ മത്തായി കണ്ടത്തില്‍ ( സൗത്ത് ), ശ്രീ കുര്യാക്കോസ് ചിറ്റേത്ത് ( വെസ്ററ് ), ശ്രീമതി നിഷ നെടുംതൊട്ടിയില്‍ ( നോര്‍ത്ത്) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.വനിതാ പ്രതിനിധിയായി ശ്രീമതി സോണിയ കിഴേക്കേക്കാട്ടില്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് ചുമതലയേറ്റു . കെ സി വൈ എല്‍ ബ്രിസ്ബേന്‍ യൂണിറ്റ് പ്രസിഡന്റായ ശ്രീ ജോണി അരക്കക്കുന്നേല്‍ ബി കെ സി സി എക്സികുട്ടീവ് കമ്മിറ്റി അംഗമായിരിക്കും. കെ സി സി ഓ നാഷണല്‍ കൗണ്‍സിലിലേക്കു ശ്രീ ജോണ്‍ മാവേലിപുത്തന്‍പുരയില്‍, ശ്രീ ഷിജു ചെട്ടിയാത്ത്, ശ്രീമതി ജൂബി വേലികെട്ടേല്‍ തുടങ്ങിയവര്‍ ബ്രിസ്ബേനില്‍ നിന്നുള്ള പ്രതിനിധികളായിരിക്കും.
ഇക്കഴിഞ്ഞ നവംബര്‍ പതിനേഴിന് നടന്ന ബി കെ സി സി പൊതുയോഗത്തില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. ശ്രീ ടിജോ പ്രാലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷം ബി കെ സി സി യെ നയിച്ച കമ്മിറ്റി ഉത്തരവാദിത്വങ്ങള്‍ ഒഴിയുകയും ചെയ്തു. സ്വവംശ വിവാഹ നിഷ്ഠയിലൂന്നിയുള്ള ക്നാനായ പാരമ്പര്യത്തിനും പൈതൃകത്തിനും അണുകിട വിട്ടു വീഴ്ച ചെയ്യാതെയുള്ള പ്രവര്‍ത്തനങ്ങളാകും പുതിയകമ്മിറ്റി ആവിഷ്കരിക്കുകയെന്നും, ബി കെ സി സി യുടെ ഭരണഘടനാ പൂര്‍ണമായി സംരക്ഷിച്ചു കൊണ്ടു ബ്രിസ്ബേന്‍ ക്നാനായ സമൂഹത്തെ ക്നാനായ പക്ഷത്തു ചേര്‍ത്തുനിര്‍ത്തി നയിക്കുക എന്നതായിരിക്കും പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തന ശൈലിയെന്നും സെക്രട്ടറി ശ്രീ ഷിജു ചെട്ടിയാത്ത് തന്റെ പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ശ്രീ ബിനോയി കണിയാകുന്നേല്‍ പൊതുയോഗത്തിനു നന്ദി പറഞ്ഞു. ഓഷ്യാന ക്നാനായ വുമണ്‍സ് ഫോറം പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ശ്രീമതി സിസിലി ആലപ്പാട്ട് , കെ സി വൈ എല്‍ ഓഷ്യാന പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട കുമാരി സൂസന് പാറക്കമണ്ണില്‍ എന്നിവരെ പൊതുയോഗം പ്രത്യേകം അഭിനന്ദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല