സ്വന്തം ലേഖകന്‍: ജമാല്‍ ഖഷോഗി വധക്കേസ്: സൗദി കോടീശ്വരന്റെ തുര്‍ക്കിയിലുള്ള ആഡംബര വസതിയില്‍ അന്വേഷണ സംഘത്തിന്റെ റെയ്ഡ്. സൗദി മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗ്ഗി വധക്കേസില്‍ തുമ്പുകണ്ടെത്താന്‍ തുര്‍ക്കിയിലെ ആഡംബര വസതിയില്‍ തിരച്ചില്‍ നടത്തി ഫോറന്‍സിക് വിദഗ്ധര്‍. തുര്‍ക്കിയുടെ കിഴക്കന്‍ തീരത്തോട് ചേര്‍ന്ന യലോവ സിറ്റിയിലെ വില്ലയിലാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സൗദിയിലെ വ്യവസായിയുടെ ഉടമസ്ഥതയിലുള്ളതാണ് ആഡംബര വസതിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണത്തിന് നേതൃത്വം നല്കുന്ന ഇസ്താംബുള്‍ ചീഫ് പ്രോസിക്യൂട്ടര്‍ ഇര്ഫാന് ഫിദാനാണ് വില്ലയില്‍ പരിശോധന നടത്താന്‍ ഉത്തരവിട്ടത്.
ഒക്ടോബര്‍ രണ്ടിനാണ് ജമാല്‍ ഖഷോഗ്ഗി ഇസ്താംബുളിലെ സൗദി അറേബ്യന്‍ കോണ്‍സുലേറ്റില്‍വെച്ച് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് സൗദി അധികൃര്‍ 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 11 പേര്‍ക്കെതിരെ ക്രിമിനല്‍ക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും അഞ്ച് പേരെ വിചാരണയ്ക്ക് വിധേയരാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല