സ്വന്തം ലേഖകന്‍: ചാരക്കേസില്‍ കുടുങ്ങി ജീവപര്യന്തം തടവ് ലഭിച്ച ബ്രിട്ടീഷ് വിദ്യാര്‍ഥിക്ക് മാപ്പു നല്‍കി യുഎഇ. ചാരവൃത്തിക്കുറ്റത്തിന് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ബ്രിട്ടീഷ് ഗവേഷക വിദ്യാര്‍ഥിക്കാണ് യുഎഇ സര്‍ക്കാര്‍ മാപ്പു നല്‍കിയത്.
31 കാരനായ മാത്യു ഹെഡ്ജസ് എന്ന ബ്രിട്ടീഷ് വിദ്യാര്‍ഥിയാണ് ചാരവൃത്തി നടത്തിയതായി ആരോപിക്കപ്പെട്ട് യുഎഇ ജയിലിലായത്. അറബ് വസന്തത്തെക്കുറിച്ചു ഗവേഷണം നടത്തുന്നതിനിടെയായിരുന്നു ഹെഡ്ജസിന്റെ അറസ്റ്റ്. മാപ്പു ലഭിച്ചതോടെ ഇയാളെ ഉടന്‍ ജയിലില്‍നിന്നു വിട്ടയയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹെഡ്ജസ് ബ്രിട്ടന്റെ ചാരസംഘടനയായ എംഐ ആറില്‍ അംഗമാണെന്ന് യുഎഇ സര്‍ക്കാര്‍ വക്താവ് പറഞ്ഞു. മാത്യുവിന്റെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയ വീഡിയോ പത്രസമ്മേളനത്തില്‍ കാണിക്കുകയും ചെയ്തു. ഇതേസമയം, മാത്യു ചാരനാണെന്നതിന് ഒരു തെളിവും കിട്ടിയിട്ടില്ലെന്നു ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജറമി ഹണ്ട് പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല