സ്വന്തം ലേഖകന്‍: ‘വിദ്യാര്‍ഥികള്‍ എന്റെ പേരെഴുതി അതിന് ചുറ്റും പുരുഷലിംഗം വരച്ചു; പുസ്തകങ്ങളില്‍ സ്വസ്തിക ചിഹ്നം,’ ജര്‍മനിയില്‍ വളര്‍ന്നു വരുന്ന ജൂത, മുസ്ലീം വിരുദ്ധതയെക്കുറിച്ച് വെളിപ്പെടുത്തലുമായി അധ്യാപിക. ജര്‍മനിയില്‍ അധ്യാപികയായി ജോലി ചെയ്യുന്ന റേച്ചല്‍ യൂറോപ്പില്‍ വളര്‍ന്നു വരുന്ന സെമിറ്റിക് വിരുദ്ധതയെകുറിച്ചു തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ചും സി.എന്‍.എന്നിനോടാണ് വെളിപ്പെടുത്തിയത്.
രാജ്യത്ത് സെമിറ്റിക്ക് വിരുദ്ധതയ്ക്കൊപ്പം ജൂതമുസ്ലിം വിഭാഗങ്ങള്‍ക്കുനേരേ അക്രമം വര്‍ധിക്കുന്നതായും സി.എന്‍.എന്‍. റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്ന് നിരന്തരമായി ഉപദ്രവമുണ്ടായതോടെയാണ് റേച്ചല്‍ സ്കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കുന്നത്. ഇതേ തുടര്‍ന്ന് സുരക്ഷയ്ക്കായി പേര് മാറ്റാനായിരുന്നു അധികൃതര്‍ നല്കിയ നിര്‍ദേശം. എന്നാല്‍ പരാതിയില്‍ ഗൗരവമായ അന്വേഷണം നടന്നില്ലെന്നും അവര്‍ സി.എന്‍.എന്നിനോട് പറഞ്ഞു.
ഇസ്രഈലിനെ ലോകത്തിലെ നാശമായി അവര്‍ കാണുന്നു. ലോകത്തിലുള്ള എല്ലാ ജൂതന്മാരും ഇസ്രഈലിനെ പിന്തുണയ്ക്കുന്നില്ല. പക്ഷെ ഇസ്രഈലിന്റെ പേരിലാണ് ചിലരുടെ ആക്രമണം. റേച്ചല്‍ പറയുന്നു. ജര്‍മനി ഇപ്പോഴും ജൂത സമൂഹത്തിന് സുരക്ഷിതമല്ലെന്നാണ് റേച്ചല്‍ പറയുന്നത്. ഹോളോകോസ്റ്റിന്റെ പ്രേതങ്ങള്‍ ഇപ്പോഴും ജര്‍മന്‍ സമൂഹത്തില്‍ ഉണ്ടെന്ന് റേച്ചല്‍ സി.എന്‍.എന്നിനോട് പറഞ്ഞു.ക്ലാസ്റൂമുകളില്‍ പോലും ദുരനുഭവങ്ങള്‍ ഉണ്ടാകുന്നത് ഇതിന്റെ തീവ്രത കൂട്ടുന്നുവെന്നാണ് മറ്റൊരു ജൂത വിശ്വാസി പറയുന്നത്.
നവനാസി പ്രസ്ഥാനങ്ങള്‍ ജര്‍മനിയില്‍ ശക്തമാകുന്നതിന്റെ തെളിവാണ് ആന്റി സെമിറ്റിസം ക്ലാസ്റൂമുകളിലേക്കും എത്തിയതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പലരും സ്കൂളുകളില്‍ ജൂത വ്യക്തിത്വം തെളയിക്കാതെയാണ് ജോലി ചെയ്യുന്നത്. മുന്‍കാലങ്ങളേക്കാള്‍ അപകടകരമാം വിധം ആന്റി സെമിറ്റിസം ജര്‍മന്‍ സമൂഹത്തില്‍ വേരൂന്നിയെന്ന് ബര്‍ലിന്‍ ആസ്ഥാനമായുള്ള സംഘടനയുടെ തലവന്‍ മറീന ചെറിനിവ്സ്കി പറയുന്നു.
ഫ്രങ്ക്ഫര്‍ട്ടില്‍ അധ്യാപികയായ മിഷേല്‍ പറയുന്നത് എനിക്കൊരിക്കലും അവരുടെ മുന്നില്‍ ഞാന്‍ ജൂതയാണെന്ന് പറയാന്‍ കഴിയില്ല എന്നാണ്. അങ്ങനെ പറഞ്ഞാല്‍ അതെന്റെ ജീവനെ വരെ പ്രതികൂലമായി ബാധിക്കും. ബര്‍ലിന്‍ ആസ്ഥാനമായുള്ള റിസര്‍ച്ച് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓണ്‍ ആന്റി സെമിറ്റിസം എന്ന സംഘടനയുടെ പഠനപ്രകാരം 2017ല്‍ ജൂതരായിട്ടുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകന്‍മാര്‍ക്കുമെതിരെ മുപ്പതോളം ആക്രമണങ്ങള്‍ നടന്നതായാണ് കണക്കുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല