സ്വന്തം ലേഖകന്‍: കര്‍താപുര്‍ ഇടനാഴി ഇന്ത്യ, പാക് ശത്രുത ഇല്ലാതാക്കുമെന്നു സിദ്ദു; ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന് സിദ്ദു പ്രധാനമന്ത്രിയാകുന്നത് വരെ കാത്തിരിക്കേണ്ടി വരില്ലെന്നാണ് പ്രതീക്ഷയെന്ന് ഇമ്രാന് ഖാന്. കര്‍താപുര്‍ ഇടനാഴി ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലുള്ള ശത്രുത നീക്കി സമാധാനത്തിന്റെ വഴി തുറന്നിടുമെന്നു പഞ്ചാബ് മന്ത്രി നവജ്യോത് സിംഗ് സിദ്ദു. ഇന്ന് നടക്കുന്ന കര്‍താപുര്‍ ഇടനാഴിയുടെ ഉദ്ഘാടനചടങ്ങിനായി മാധ്യമപ്രവര്ത്തര്ക്കുമൊപ്പമാണ് സിദ്ദു ഇന്നലെ നരോവരിലെത്തിയത്.
വാഗാ അതിര്‍ത്തിയില്‍ പഞ്ചാബ് പ്രവിശ്യയുടെ ഉദ്യോഗസ്ഥര്‍ സിദ്ദുവിനെ സ്വീകരിച്ചു. ഇന്ത്യയില്‍ ഗുര്‍ദാസ്പുരിലുള്ള ബാബാ നായിക് ദേരയും പാക്കിസ്ഥാന്റെ പഞ്ചാബ് പ്രവിശ്യയിലുള്ള കര്‍താപുര്‍ സാഹിബ് നരോവര് ഗുരുദ്വാരയും ബന്ധിപ്പിക്കുന്ന ഈ ഇടനാഴി യാഥാര്‍ഥ്യമാകുന്നതോടെ സിക്ക് ഗുരുദ്വാരകളിലേക്ക് വീസയില്ലാതെ തീര്‍ഥാടകര്‍ക്ക് എത്താനാകും. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനാണ് ഇടനാഴിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ഇന്ത്യയുമായി ഊഷ്മള ബന്ധം വേണമെന്ന കാര്യത്തില്‍ പാകിസ്താനിലെ സര്‍ക്കാരിനും സൈന്യത്തിനും ഒരേ നിലപാടാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് പറഞ്ഞു. പാക് സൈന്യം സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് താന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ ജനങ്ങള്‍ പറഞ്ഞു. ഇപ്പോള്‍ പ്രധാനമന്ത്രി എന്നനിലയില്‍ സംസാരിക്കുകയാണ്. എന്റെ പാര്‍ട്ടിയും മറ്റും പാര്‍ട്ടികളും ഞങ്ങളുടെ സൈന്യവും ഒരുപോലെ ഇന്ത്യയുമായി ഊഷ്മള ബന്ധത്തിന് ആഗ്രഹിക്കുന്നതായും ഇമ്രാന് പറഞ്ഞു.
കര്‍ത്താപുര്‍ ഇടനാഴിയുടെ തറക്കലിടല്‍ നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലും പഞ്ചാബ് മന്ത്രി നവോജ്യോത് സിങ് സിദ്ദുവും പങ്കെടുത്തു. പാക് സന്ദര്‍ശനത്തിന്റെ പേരില്‍ സിദ്ദുവിനെ വിമര്‍ശിക്കുന്നവരെയും ഇമ്രാന് ഖാന് കുറ്റപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല