സ്വന്തം ലേഖകന്‍: ജി 20 സമ്മേളനത്തിന് ഒരുങ്ങി അര്‍ജന്റീന; സല്മാന് രാജകുമാരനും എര്‍ദോഗാനും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച; മോദി, ട്രംപ്, ഷിന്‍സേ അബേ ത്രിരാഷ്ട്ര ചര്‍ച്ചയ്ക്കും ഉച്ചകോടി വേദിയാകും. 13മത് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെത്തി. തുര്‍ക്കി പ്രസിഡന്റ് റസീപ് തയ്യിപ് എര്‍ദോഗനുമായി സല്മാന് കൂടിക്കാഴ്ച നടത്തും.
മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ എര്‍ദോഗനെ കാണാന്‍ സല്മാന് രാജകുമാരന് താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ എന്നിവരുമായി ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. യുഎസ് ദേശീയ സുരക്ഷാ ഉപദേശകന് ജോണ്‍ ബോള്ട്ടന് കൂടിക്കാഴ്ച നടത്തുന്ന വിവരം പുറത്തുവിട്ടിരുന്നു.
ചൈനീസ് പ്രസിഡന്റ് ഷി ചിന് പിംഗും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിനുമായുള്ള മറ്റൊരു ത്രിരാഷ്ട്രതല ചര്‍ച്ചയിലും മോദി പങ്കെടുക്കും. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട 20 രാജ്യങ്ങളുടെ തലവന്മാരാണ് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുട്ടിനും ഒന്നിച്ച് വേദി പങ്കിടുന്നതും ജി20 ഉച്ചകോടിയുടെ പ്രത്യേകതയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല