സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ് ബ്രിട്ടന്റെ ജിഡിപി കുറയ്ക്കുമെന്ന് വിലയിരുത്തല്‍; കരാറിന് ജനങ്ങളുടെ പിന്തുണ തേടി തെരേസാ മേയ്. യൂറോപ്യന്‍ യൂണിയന് വിട്ടാല്‍ ബ്രിട്ടന്റെ മൊത്ത ആഭ്യന്തര ഉത്പാദനം(ജിഡിപി) 15 വര്‍ഷത്തിനകം 3.9 ശതമാനം കുറയുമെന്ന് വിലയിരുത്തല്‍. വിടുതല്‍ കരാറുമായാണ് ബ്രിട്ടന് പുറത്തുപോകുന്നത്. കരാറില്ലാതെ പോകുകയാണെങ്കില്‍ ജിഡിപി 9.3 ശതമാനം കുറയുമെന്നും ബ്രെക്സിറ്റ് കരാറിന്റെ സാന്പത്തിക വശത്തെക്കുറിച്ചുള്ള വിശകലന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
നിലവിലെ ബ്രെക്സിറ്റ് കരാര്‍ ബ്രിട്ടനു ഗുണകരമെല്ലന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശകലന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് ബ്രിട്ടനിലേക്കുള്ള കുടിയേറ്റം നിലയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ സാമ്പത്തികനിലയെ ബാധിക്കും. ഇപ്പോഴത്തെ നിലയില്‍ കിട്ടാവുന്ന ഏറ്റവും നല്ല കരാറാണിതെന്നു പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസാ മേ വിശദീകരിച്ചു.
ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയനുമായി ബ്രിട്ടന് ഒപ്പുവച്ച ബ്രെക്സിറ്റ് കരാറിന് ജനപിന്തുണ തേടി തെരേസാ മേ ജനങ്ങളെ സമീപിക്കുകയാണ്. ഡിസംബര്‍ 11നു പാര്‍ലമെന്റില്‍ വോട്ടെടുപ്പു നടത്തുമെന്നാണ് തെരേസാ മേ അറിയിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിനു പുറമെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ ചില അംഗങ്ങളും കരാറിലെ വ്യവസ്ഥകള്‍ക്ക് എതിരാണ്. അവരെ അനുനയിപ്പിച്ചാല്‍ മാത്രമേ മേയ്ക്ക് ബ്രെക്സിറ്റ് തുടര്‍നടപടികളുമായി മുന്നോട്ടു പോകാനാവൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല