സ്വന്തം ലേഖകന്‍: ബോബ് മാര്‍ലിയുടെ റെഗ്ഗെ സംഗീതം ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി യുനെസ്കോയുടെ അംഗീകാരം. ജമൈക്കന്‍ സംഗീതജ്ഞന് ബോബ് മാര്‍ലിയിലൂടെ ലോകം നെഞ്ചിലേറ്റിയ റെഗ്ഗെ സംഗീതത്തെ ആഗോള സാംസ്കാരിക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി യുനെസ്കോ. ജമൈക്കയുടെ പിന്തുണയോടെയാണ് യുനെസ്!കോ റെഗ്ഗെ അംഗീകരിച്ചത്. ലോകം മുഴുവനുള്ളവരുടെ ശബ്!ദമെന്നാണ് റെഗ്ഗെയെ യുനെസ്കോ വിശേഷിപ്പിച്ചത്.
1960 കളില്‍ ജമൈക്കയില്‍ രൂപം കൊണ്ട സംഗീത ശാഖയായ റെഗ്ഗെ ബോബ് മാര്‍ലിയാണ് ലോകത്തിന് പരിചയപ്പെടുത്തിയത്. സാമൂഹികരാഷ്ട്രീയ കാഴ്!ച്ചപ്പാടുകളും ദര്‍ശനവും ആത്മീയതയും എന്നിവ ഉള്‍പ്പെട്ട താളമാണ് റെഗ്ഗെ. അനീതി, പ്രതിരോധം, സ്നേഹം, മാനവികത എന്നീ വിഷയങ്ങള്‍ അന്താരാഷ്ട്ര സംവാദങ്ങള്‍ക്ക് വഴിയൊരുക്കിയതില്‍ റെഗ്ഗെ സംഗീതത്തിന് പങ്കുണ്ടെന്നും പ്രഖ്യാപനവേളയില്‍ യുനെസ്കോ പറഞ്ഞു.
ജമൈക്കയിലെ ഒരു ജനത അനുഭവിച്ചുകൊണ്ടിരുന്ന അടിമത്തത്തിന്റെയും ദുരന്തങ്ങളുടെയും നേര്‍ക്കുള്ള പ്രതിഷേധത്തിന്റെ സ്വരമായിരുന്നു ബോബ് മാര്‍ലിയുടെ സംഗീതം. വര്‍ണ വിവേചനത്തിനെതിരെയുള്ള പോരാട്ടമാണ് ബോബ് മാര്‍ലി റെഗ്ഗെ സംഗീതത്തിലൂടെ നടത്തിയത്. 1963 ല്‍ ബണ്ണി വെയ്ലര്, പീറ്റര്‍ റ്റോഷ് എന്നിവരോട് ചേര്‍ന്ന് മാര്‍ലി രൂപീകരിച്ച ‘ദ വെയ്ലേഴ്സ്’ എന്ന സംഗീതട്രൂപ്പും റെഗ്ഗ ടൂട്!സ്! ആന്‍ഡ്! മെയ്!റ്റല്‍സ്! ബാന്‍ഡും നിരവധി റെഗ്ഗെ ഗാനങ്ങള്‍ പുറത്തിറക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല