സ്വന്തം ലേഖകന്‍: യുക്രൈന് പ്രശ്നം ചൂടുപിടിക്കുന്നു; ജി20 ഉച്ചകോടിയില്‍ പുടിനുമായുള്ള ചര്‍ച്ചയില്‍നിന്ന് ട്രംപ് പിന്മാറി. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായുള്ള ചര്‍ച്ചയില്‍നിന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്മാറി. ക്രിമിയന്‍ തീരത്തുനിന്ന് യുക്രൈന്റെ മൂന്ന് യുദ്ധക്കപ്പലുകള്‍ റഷ്യ പിടിച്ചെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ചാണിത്.
കപ്പലും നാവികരും റഷ്യയില്‍നിന്നും യുക്രൈനില്‍ തിരിച്ചെത്തിയിട്ടില്ല. അതിനാല്‍ റഷ്യയുമായുള്ള ചര്‍ച്ച!യില്‍നിന്നും പിന്മാറുകയാണെന്ന് ട്രംപ് അറിയിച്ചു. അര്‍ജന്റീനയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് പുടിനും ട്രംപും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. യുക്രൈയ്നെ പരമാവധി സഹായിക്കണമെന്ന് ട്രംപ് യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
റഷ്യക്കെതിരെ ഉപരോധം ശക്തമാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പരിഗണനയിലുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ട്രംപിന്റെ പിന്മാറ്റത്തെകുറിച്ച് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്നാണ് റഷ്യയുടെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല