സ്വന്തം ലേഖകന്‍: ‘എന്നെ പോലൊരു സീനിയര്‍ ആക്ടര്‍ ചിത്രത്തില്‍ എത്തിയപ്പോള്‍ നിവിന്‍ ഈഗോ കാട്ടിയില്ല,’ മോഹന്‍ലാല്‍; കായംകുളം കൊച്ചുണ്ണിയുടെ തകര്‍പ്പന്‍ മെയ്ക്കിങ് വീഡിയോ കാണാം. സംവിധായകന് റോഷന് ആന്‍ഡ്രൂസ്, മോഹന്‍ലാല്‍, നിവിന്‍ പോളി, ഗോകുലം ഗോപാലന് തുടങ്ങി സിനിമയിലെ ഏറ്റവും പ്രധാന ആളുകള്‍ സിനിമയെ കുറിച്ച് ഈ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്.
നിവിന്‍ പോളി പ്രതീക്ഷയുള്ളൊരു നടനാണെന്ന് മോഹന്‍ലാല്‍ പറയുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും അദ്ദേഹത്തിന്റെ സിനിമകള്‍ വിജയിച്ചിട്ടുണ്ട്. ഇങ്ങനെയൊരു സിനിമയില്‍ തീരെ ചെറിയൊരു വേഷം ചെയ്യുന്ന വലിയ ആക്ടര്‍, വലിയ ആക്ടര്‍ എന്ന് ഞാന്‍ എന്നെതന്നെ പറയുകയല്ല, കുറച്ച് കൂടി സീനിയര്‍ ആയുള്ള താരം. അങ്ങനെയൊരാള്‍ വരുന്ന സമയത്ത് പലര്‍ക്കും പല അഭിപ്രായങ്ങള്‍ ഉണ്ടാകും. അയാള്‍ വേണ്ട അല്ലെങ്കില്‍ നായകകഥാപാത്രം കുറച്ചുമോശമായേക്കാം എന്നിങ്ങനെയുള്ള ചിന്തകള്‍.
നിവിന്‍ അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല, അദ്ദേഹം റോഷനുമായി ചേര്‍ന്ന് ആ സിനിമയുടെ വിജയത്തെക്കുറിച്ചാണ് ആലോചിച്ചത്. അതുതന്നെയാണ് ഞാനും ആലോചിച്ചത്. നിവിന്റെ സിനിമാജീവിതത്തിലെ നാഴികക്കല്ല് ആണ് കായംകുളം കൊച്ചുണ്ണി. നിവിനും റോഷനുമാണ് എന്നെ ഈ സിനിമയിലേയ്ക്കു വിളിക്കുന്നത്. ആ സിനിമയ്ക്ക് ഈ കഥാപാത്രം ഗുണകരമാകും എന്ന വിശ്വാസം അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. മോഹന്‍ലാല്‍ പറഞ്ഞു.
ലാലേട്ടന് പന്ത്രണ്ട് ദിവസം മാത്രമാണ് സെറ്റിലുണ്ടായിരുന്നുള്ളുവെങ്കിലും ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു അതെന്ന് നിവിന്‍ പോളി പറഞ്ഞു. സ്ക്രിപ്റ്റില്‍ എഴുതിയ ഇത്തിക്കരപക്കിയേക്കാള്‍ അദ്ദേഹം ആ കഥാപാത്രത്തെ ഗംഭീരമാക്കിയെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല