ബ്രിട്ടനിലെ നാലില്മൂന്ന് ശതമാനംവരുന്ന ജനങ്ങള്‍ മുതിര്‍ന്നവരെ കെയര്‍ഹോമില്‍ വിടുന്നതിനോട് വിയോജിക്കുന്നു. ബ്രിട്ടനില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. തങ്ങളുടെ മുതിര്‍ന്നവരെ ശുശ്രൂഷിക്കുന്ന ജോലി കെയര്‍ ഹോമുകളില്നിന്നും ഇവര്‍ ഏറ്റെടുക്കുകയാണ്. കെയര്‍ ഹോം സംവിധാനങ്ങളില്വന്ന വിശ്വാസക്കുറവാണ് ഭൂരിഭാഗം ജനങ്ങളെയും ഈ തീരുമാനത്തിലെത്തിച്ചത്.
കെയര്‍ഹോമുകളില്‍ താമസിക്കുന്നവര്‍ക്ക് തികച്ചും ദയനീയമായ അനുഭവങ്ങളാണ് പങ്കുവെയ്ക്കാനുള്ളത്. തങ്ങളുടെ ബന്ധുക്കള്‍ക്ക് കൂടുതല്‍ പരിഗണന കിട്ടണമെന്നു തന്നെയാണ് ഏതൊരാളും കരുതുന്നതെന്ന് ഹെല്പിങ് ഹാന്്ഡ്സിലെ ലിന്‍ഡ്സെ എഗെഹില് വ്യക്തമാക്കുന്നു. എന്നാല്‍ കെയര്‍ സെക്ടറിനെക്കുറിച്ച്, പ്രത്യേകിച്ച് കെയര്ഹോമുകളെക്കുറിച്ച് മോശം അഭിപ്രായങ്ങളാണ് ജനങ്ങള്‍ക്കിടയിലുള്ളത്. ഇത്തരം അഭിപ്രായങ്ങള്‍ നിലനില്‍ക്കെ പ്രായമായവരെ പലരും തങ്ങള്ക്കൊപ്പംതന്നെ നിര്‍ത്താന്‍ നിര്‍ബന്ധിതരാകുന്നു. എന്നാല്‍ ഇവരെ കൂടെ നിര്‍ത്തുക എന്നത് നിങ്ങള്‍ക്കോ മുതിര്‍ന്നവര്‍ക്കോ എപ്പോഴും സുഖകരമായിട്ടുള്ള ഒരു കാര്യമല്ല.
സര്‍വേ നടത്തിയവരില്‍ അഞ്ചില്‍ ഒരു ശതമാനംപേര്‍ മാത്രമാണ് പ്രായമായവര്‍ക്കുവേണ്ടി ചെലവഴിക്കാന്‍ സമയം കണ്ടെത്തുന്നത്. ഇതുതന്നെ പലപ്പോഴും ആഴ്ചയില്‍ ഏകദേശം 12 മണിക്കൂറില്‍ ഒതുങ്ങാറാണ് പതിവ്. പ്രായമായവരെ ആശുപത്രിയില്‍ കൊണ്ടുപോകാനോ അവരുടെ മുറികള്‍ വൃത്തിയാക്കാനോ അവര്‍ക്കുവേണ്ടി ഭക്ഷണം പാകം ചെയ്യാനോ ഈ സമയം ചെലവഴിക്കപ്പെടുന്നു.
ബ്ലാക്ക്പൂളിലുള്ള ആന്റണി ഡാല്‍ബി തന്റെ 70 വയസ്സുകാരനായ അച്ഛനെ ശുശ്രൂഷിക്കാന്‍ സമയം കണ്ടെത്തുന്നു. ശ്വസനത്തിന് ഓക്സിജന്‍ ടാങ്കില്‍ അഭയം പ്രാപിച്ചിരിക്കുന്ന ഇയാളില്‍ വിശ്വാസമര്‍പ്പിച്ച് ഒരു 11 വയസ്സുകാരന് മകന് കൂടിയുണ്ട്. അച്ഛനെ കെയര്ഹോമിലയച്ചാല് അതദ്ദേഹത്തിന് കൂടുതല്‍ മനപ്രയാസത്തിന് കാരണമാകുമെന്ന് ഡാല്‍ബി പറയുന്നു. താനൊരിക്കലും പരിഗണിക്കാത്ത ഒന്നാണ് കെയര്ഹോമെന്നും ആ സംവിധാനത്തെ താനിഷ്ടപ്പെടുന്നില്ലെന്നും ഡാല്‍ബി വ്യക്തമാക്കുന്നു. കെയര്‍ഹോമുകളില്‍ പ്രായമാവരെ ശുശ്രൂഷിക്കുന്ന വിധത്തെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. എന്റെ അച്ഛനെ അത്തരമൊരവസ്ഥയില്‍ കൊണ്ടെത്തിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല-ഡാല്‍ബി പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല