സ്വന്തം ലേഖകന്‍: തെരേസാ മേയുടെ ബ്രെക്സിറ്റ് കരാറിനോടുള്ള പ്രതിഷേധം; യുകെ മന്ത്രിസഭയില്‍ വീണ്ടും രാജി. യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടുപോരാനുള്ള ബ്രെക്സിറ്റ് നടപടിക്രമങ്ങളെ ചൊല്ലി യുകെ യൂണിവേഴ്സിറ്റീസ് ആന്‍ഡ് സയന്‍സ് മന്ത്രി സാം ജീമയാണ് രാജിവെച്ചത്. പ്രധാനമന്ത്രി തെരേസ മേയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് കണ്‍സര്‍വേറ്റീവ് മന്ത്രിയുടെ രാജി തീരുമാനം.
ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയനുമായി ബ്രിട്ടന് ഒപ്പുവച്ച ബ്രെക്സിറ്റ് കരാറിന്മേല് ഡിസംബര്‍ 11നു പാര്‍ലമെന്റില്‍ വോട്ടെടുപ്പു നടത്താനിരിക്കെയാണ് മന്ത്രിസഭയില്‍ വീണ്ടും രാജി. തെരേസ മേയുടെ തീരുമാനം ബ്രിട്ടന്റെ ദേശീയ താല്പര്യത്തിന് എതിരാണ്. രണ്ടാമതൊരു ജനഹിതപരിശോധന നടത്താന്‍ പ്രധാനമന്ത്രി അനുമതി നിഷേധിക്കരുതെന്നും ജീമ ആവശ്യപ്പെട്ടു.
ബ്രിട്ടന്റെ സാമ്പത്തിക മേഖലയ്ക്ക് ബ്രെക്സിറ്റ് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അമേരിക്കയുമായുള്ള ബ്രിട്ടീഷ് വ്യാപാരം ഇല്ലാതാകുമെന്നും കരാര്‍ യൂറോപ്യന്‍ യൂണിയനാണു നോട്ടമാവുക എന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തുറന്നടിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല