Jose John: സോജിയച്ചന്‍ നയിയ്ക്കുന്ന ക്രിസ്തുമസ് ഒരുക്ക ശുശ്രൂഷ ഡിസംബര്‍ 15ന് ലണ്ടനില്‍
സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്നി ഇംഗ്ലീഷ് ടീം നയിയ്ക്കുന്ന എവേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്വെന്ഷന് ഡിസംബര്‍ 15ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണിവരെ. അഭിഷേകാഗ്നി ഇംഗ്ലീഷ് ടീം ഗ്ലോബല്‍ ഡയറക്ടറും സെഹിയോന്‍ യുകെ ഡയറക്ടറുമായ ഫാ സോജി ഓലിക്കല്‍ ശുശ്രൂഷകള്‍ നയിക്കും.
ലണ്ടനിലെ പാമേഴ്സ് ഗ്രീന്‍ സെന്റ് ആന്‍സ് ഹൈ സ്കൂളിലെ പ്രധാന ഹാളില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കുമായി ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു. ഉച്ചയ്ക്ക് 1.30 ന് ജപമാലയോടെ തുടങ്ങുന്ന ശുശ്രൂഷയില്‍ ദൈവസ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, ദൈവ വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധനയും രോഗ സൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങ്ങിന് അവസരമുണ്ടായിരിക്കും. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ ടീം നയിക്കുന്ന പ്രത്യേക ശുശ്രൂഷയുണ്ടായിരിക്കും.
സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക്
തോമസ് ; 07903867625
കണ്വെന്ഷന് ഹാളിന്റെ അഡ്രസ്
സെന്റ് ആന്‍സ് കാതലിക് ഹൈ സ്കൂള്‍
6, ഓക്ത്രോപ് റോഡ്, പാമേഴ്സ് ഗ്രീന്‍, ലണ്ടന്‍, N13 5 TY
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല