സ്വന്തം ലേഖകന്‍: പുതുവര്‍ഷത്തില്‍ ട്രംപും കിമ്മും വീണ്ടും കാണും; ഉച്ചകോടിയ്ക്കായി മൂന്നു വേദികള്‍ പരിഗണനയില്‍; കിമ്മിനെ വാഷിംഗ്ടണിലേക്ക് ക്ഷണിച്ചേക്കുമെന്ന് സൂചന. ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായുള്ള രണ്ടാമത്തെ ഉച്ചകോടി അടുത്ത വര്‍ഷമാദ്യം നടക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജനുവരിയിലോ ഫെബ്രുവരിയിലോ സാധ്യതയുണ്ട്. മൂന്നു വേദികള്‍ പരിഗണിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അര്‍ജന്റീനയിലെ ബുവേനോസ് ആരീസില്‍ നടന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന ട്രംപ് എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. വാഷിംഗ്ടണില്‍ കിമ്മിനെ സ്വീകരിക്കുമോയെന്ന ചോദ്യത്തിന്, ചിലപ്പോള്‍ നടന്നേക്കുമെന്നു ട്രംപ് മറുപടി നല്കി.
കഴിഞ്ഞ വര്‍ഷം ജൂണില്‍ സിംഗപ്പൂരില്വച്ചായിരുന്നു കിമ്മും ട്രംപും ആദ്യ ഉച്ചകോടി നടത്തിയത്. ഇരു രാജ്യങ്ങളുടെയും ഭരണാധികാരികള്‍ മുഖാമുഖമിരുന്ന ആ കൂടിക്കാഴ്ച ചരിത്രമായിരുന്നു. ആണവനിരായുധീകരണത്തിന് ഇരു നേതാക്കളും സമ്മതിച്ചു. എന്നാല്‍ യുഎസ്കൊറിയ ബന്ധം അത്ര മെച്ചപ്പെട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല