സ്വന്തം ലേഖകന്‍: എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കില്‍ നിന്ന് ഖത്തര്‍ പിന്മാറിയേക്കുമെന്ന് സൂചന; പ്രകൃതി വാതക ഉല്പാദനത്തില് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനം. ജനുവരി ഒന്നുമുതല്‍ സംഘടനയില്‍ അംഗമായിരിക്കില്ലെന്നും പ്രകൃതി വാതക(എല്‍എന്‍ജി) ഉല്പാദനത്തില് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായാണ് തീരുമാനമെന്നും ഊര്‍ജ സഹമന്ത്രിയും ഖത്തര്‍ പെട്രോളിയം പ്രസിഡന്റുമായ സാദ് ഷെരിദ അല്‍ കാബി അറിയിച്ചു.
സൗദിയുള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങള്‍ ഒന്നര വര്‍ഷമായി തുടരുന്ന ഉപരോധവുമായി തീരുമാനത്തിനു ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു. എങ്കിലും, മധ്യ പൗരസ്ത്യ മേഖലയിലും ഒപെക്കിലും പുതിയ രാഷ്ട്രീയ ചലനങ്ങള്‍ക്ക് ഈ തീരുമാനം വഴിയൊരുക്കാം. 1961 മുതല്‍ ഒപെക് അംഗരാജ്യമാണു ഖത്തര്‍.
എണ്ണ വിലയിടിവിന്റെ പശ്ചാത്തലത്തില്‍ ഉല്പാദന നിയന്ത്രണം ഉള്‍പ്പെടെ തീരുമാനിക്കാന്‍ ഒപെക് രാജ്യങ്ങളുടെ നിര്‍ണായക യോഗം ഈ മാസം ആറിന് വിയന്നയില്‍ നടക്കാനിരിക്കെയാണ് ഖത്തറിന്റെ പിന്മാറ്റം. വിയന്ന യോഗത്തില്‍ പങ്കെടുക്കുമെന്ന് ഖത്തര്‍ അറിയിച്ചിട്ടുണ്ട്. ഒപെക്കിന്റെ എണ്ണ കയറ്റുമതിയില്‍ 2% മാത്രം പങ്കാളിത്തമുള്ള ഖത്തറിനു പക്ഷേ എല്‍എന്‍ജി ഉല്പാദനത്തില് പ്രമുഖ സ്ഥാനമുണ്ട്. പ്രതിവര്‍ഷം 7.7 കോടി ടണ്ണില്‍ നിന്ന് 11 കോടി ടണ്ണാക്കി എല്‍എന്‍ജി ഉല്പാദനം ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല