സ്വന്തം ലേഖകന്‍: അമേരിക്ക എണ്ണ കയറ്റുമതി തടഞ്ഞാല്‍ ഗള്‍ഫില്‍ നിന്ന് ഒരുതുള്ളി എണ്ണ പുറത്തേയ്ക്കൊഴുകില്ല; ഭീഷണി മുഴക്കി ഇറാന് പ്രസിഡന്റ്. അമേരിക്കയ്ക്കു ഇറാന്റെ എണ്ണ കയറ്റുമതിയെ തടയാനാവില്ലെന്നും പ്രസിഡന്റ് ഹസന് റുഹാനി വ്യക്തമാക്കി. ഒരു ദിവസമെങ്കിലും ഇറാന്റെ എണ്ണ കയറ്റുമതി തടസപ്പെടുത്താന്‍ ശ്രമിച്ചാല്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് പിന്നീട് എണ്ണ കയറ്റുമതി ഉണ്ടാവില്ലെന്നും റുഹാനി മുന്നറിയിപ്പ് നല്കി.
‘ഇറാന് ഇറാന്റെ എണ്ണയാണ് വില്‍ക്കുന്നതെന്ന് അമേരിക്ക മനസിലാക്കണം. അത് തുടരുകയും ചെയ്യും. ഞങ്ങളുടെ എണ്ണ കയറ്റുമതി തടയാന്‍ അമേരിക്കയ്ക്ക് സാധിക്കില്ലെന്ന് അവര്‍ മനസ്സിലാക്കിയേ മതിയാകൂ,’ റുഹാനി വ്യക്തമാക്കി. വടക്കന്‍ ഇറാനിലെ സന്ദര്‍ശനത്തിനിടെ ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇറാനു മേല്‍ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളായിരിക്കുകയാണ്. ഗള്‍ഫ് മേഖലയിലേയും ലോകത്തിലാകെയുമുള്ള ഇറാന്റെ സാമ്പത്തിക ബന്ധങ്ങള്‍ ഇല്ലാതാക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും ഗള്‍ഫ് വഴിയുള്ള ഇറാന്റെ എണ്ണയുടെ ചരക്കുനീക്കത്തെ ഏതെങ്കിലും തരത്തില്‍ തടസപ്പെടുത്തിയാല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന എല്ലാവരുടേയും ചരക്കുനീക്കം അതോടെ നില്‍ക്കുമെന്നും റുഹാനി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല