സ്വന്തം ലേഖകന്‍: വ്യാപാര, സാമ്പത്തിക സഹകരണം ശക്തമാക്കി ഇന്ത്യയും യു.എ.ഇ.യും; കറന്‍സി കൈമാറ്റ കരാറില്‍ ഒപ്പുവച്ചു. വ്യാപാരസാമ്പത്തിക സഹകരണം ശക്തമാക്കി ഇന്ത്യയും യു.എ.ഇ.യും രണ്ടുകരാറുകളില് ഒപ്പുവെച്ചു. രണ്ടു ദിവസത്തെ യു.എ.ഇ. സന്ദര്‍ശനത്തിനെത്തിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ സാന്നിധ്യത്തിലാണ് ധാരണയായത്.
ആഫ്രിക്കയിലെ വികസന സഹകരണം സംബന്ധിച്ചാണ് ആദ്യകരാര്‍. യു.എ.ഇ. വിദേശകാര്യഅന്താരാഷ്ട്ര സഹകരണ മന്ത്രാലയവും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും തമ്മിലാണ് ഇതില്‍ ഒപ്പിട്ടത്. ഇരുരാജ്യങ്ങളുടെയും കറന്‍സികളുടെ വിനിമയം സംബന്ധിച്ച് യു.എ.ഇ. സെന്‍ട്രല്‍ ബാങ്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മിലുള്ള ധാരണാപത്രമാണ് രണ്ടാമതായി കൈമാറിയത്.
സ്വന്തം കറന്സികളില്ത്തന്നെ വ്യാപാരം നടത്താവുന്ന സ്വാപ് കരാറിലാണ് ഒപ്പിട്ടത്. ഇതുപ്രകാരം വ്യാപാരക്കരാറുകളില്‍ ഡോളറിനുപകരം രൂപയിലും ദിര്‍ഹത്തിലും ഇടപാടുകള്‍ നടത്താവുന്നതാണ്. പ്രതിരോധം, ഊര്‍ജം, വ്യാപാരം, ബഹിരാകാശം, സുരക്ഷ, നിക്ഷേപം എന്നീ മേഖലകളിലും ഇരു രാജ്യങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കും.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു തിങ്കളാഴ്ചയാണ് സുഷമ യുഎഇയിലെത്തിയത്. യുഎഇഇന്ത്യ ജോയിന്റ് കമ്മീഷന് യോഗത്തിനു മുന്നോടിയായാണു കൂടിക്കാഴ്ച നടത്തിയത്. യു.എ.ഇ. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍നഹ്യാനൊപ്പം സുഷമാ സ്വരാജ് 12 മത് സംയുക്ത കമ്മിഷന് യോഗത്തിന് നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല