1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2011

ജിന്റി ജോസ്‌

പല പ്രതികൂല സാഹചര്യങ്ങളും തരണം ചെയ്ത് യു കെ സെന്റ്‌ തോമസ്‌ കാത്തലിക്‌ ഫോറം അതിന്റെ ജൈത്ര യാത്ര ആരംഭിച്ചു കഴിഞ്ഞു.വഴിയിലെ തടസങ്ങള്‍ മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതല്‍ പ്രജോദനം നല്‍കുന്നുവന്നതാണ് വാസ്തവം.സഭയോടും സഭയിലെ അഭിവന്ദ്യ മെത്രാന്‍ തിരുസംഘത്തോടും പൂര്‍ണമായും ചേര്‍ന്നു നിന്നുകൊണ്ടായിരിക്കും കാത്തലിക്‌ ഫോറം പ്രവര്‍ത്തിക്കുക.ഒരു ദുഷ്ശക്തിക്കും ഈ ആശയവുമായി മുന്നോട്ടു പോകുന്നവരെ പിന്തിരിപ്പിക്കാന്‍ സാധിക്കില്ല .ഇത് ഒരു തീരുമാനമാണ്. വജ്രത്തെക്കള്‍ കഠിനമായതും എന്നാല്‍ പുഷ്പ്പം പോലെ നിര്‍മ്മലമായതുമായ തീരുമാനം.തോമാശ്ലീഹാ പകര്‍ന്നു തന്ന വിശ്വാസം നെഞ്ചിലേറ്റുന്ന ഒരു വലിയ വിശ്വാസി സമൂഹത്തിന്റെ തീരുമാനം.

ഇക്കഴിഞ്ഞ ജൂലൈ 23 നു, പൌരസ്ത്യ ദേശത്തുനിന്നു വന്ന , കേരളനാട്ടില്‍ നിന്ന് വന്ന 3 അഭിവന്ദ്യ പിതാക്കന്മാര്‍, സെന്റ്‌ തോമസ്‌ കാത്തലിക്‌ ഫോറത്തിന്റെ ആദ്യകണ്‍വന്‍ഷനില്‍ ബലിയര്‍പ്പിച്ചു ദീപം കൊളുത്തിയെങ്കില്‍,ആ ദീപം ഇപ്പോള്‍ നിന്ന് കത്തുന്നത് ഈ നാട്ടിലെ ഓരോ മാര്‍ത്തോമ്മാ കത്തോലിക്കന്റെയും അന്തരാത്മാവിലാണ്, ഹൃദയത്തിലാണ്. അതൊരിക്കലും അണയുകയില്ല. അത് കെടുത്താന്‍ ഒരു ദുഷ്ശക്തിക്കും ഒരു മഞ്ഞ പ്പത്രത്തിനും സാധിക്കുകയുമില്ല . “ഭൂമിയില്‍ തീ ഇടുവാനാണ് ഞാന്‍ വന്നിരിക്കുന്നത്. അത് ആളി കത്തണമെന്നല്ലാതെ മറ്റെന്താണ് ഞാന്‍ ആഗ്രഹിക്കുന്നത്” എന്ന് നമ്മുടെ നാഥന്‍ അരുളിച്ചെയ്തുവെങ്കില്‍ ആ തീ, ദൈവസ്നേഹതിന്റെയും സാഹോദര്യത്തിന്റെയും സുവിശേഷമാകുന്ന തീ, മാര്‍തോമ്മ കത്തോലിക്കര്‍ കത്തിക്കുക തന്നെ ചെയ്യും.

നമുക്ക് നമ്മുടെതായ ഒരു രൂപതാ ഈ നാട്ടില്‍ വേണ,ഒരു മെത്രാന്‍ വേണം.ഒരു വികാരി ജനറല്‍ വേണം,നമ്മുടേതായ എല്ലാ സഭാ സംവിധാനങ്ങളും വേണം. അങ്ങനെ വിശുദ്ധ തോമസ്ലീഹയിലൂടെ ലഭിച്ച പൈതൃക-പാരമ്പര്യ-വിശ്വാസം ഈ നാട്ടില്‍ തെളിയിക്കാന്‍ നമുക്ക് സാധിക്കണം. യേശുവിനു നമുക്ക് ഈ മഹാ രാഷ്ട്രത്തില്‍ സാക്ഷ്യം നല്‍കാന്‍ കഴിയണം.ഈ ലക്‌ഷ്യം മുന്‍നിര്‍ത്തി നാം മുന്നോട്ടു പോകുമ്പോള്‍ ആര്‍ക്കാണ് നമ്മെ തടയാന്‍ കഴിയുക? തടയാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവര്‍ അന്തിക്രിസ്തുവിന്റെ അവതാരങ്ങളാണ്. അവരെ വിശ്വാസി സമൂഹം തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും തന്നെ ചെയ്യും.

ഒരു കാര്യം വളരെ സ്പഷ്ടമായി പറയുവാന്‍ ആഗ്രഹിക്കുന്നു. “മാര്‍ത്തോമ്മാ കത്തോലിക്കര്‍” എന്ന് പറയുമ്പോള്‍ അതിനര്‍ത്ഥം ക്നാനായ സമൂഹത്തെ മാറ്റി നിര്‍ത്തിക്കൊണ്ട് എന്നല്ല, പിന്നെയോ അവരും കൂടി  ഒത്തു ചേര്‍ന്നാണ് രൂപതയടക്കമുള്ള സഭാ സംവിധാനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കേണ്ടത്.ഇക്കാര്യം പ്രത്യേകം ഇവിടെ പറഞ്ഞില്ലെങ്ങില്‍ നാളെ മാധ്യമ ലോകത്തെ നപുംസകങ്ങള്‍ മാര്‍ത്തോമ്മാ കത്തോലിക്കരെയും ക്നാനായ കത്തോലിക്കരെയും തമ്മിലടിപ്പിച്ചു ചോര നക്കി കുടിക്കുവാന്‍ ചെന്നായക്കളുടെ രൂപത്തില്‍ വരും എന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണല്ലോ.

യേശുക്രിസ്തുവിന്റെ പൌരോഹിത്യത്തില്‍ പങ്കാളികളായ എല്ലാ പുരോഹിതരെയും കാത്തലിക്‌ ഫോറം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു എന്നത് ഒരു നിത്യ സത്യമാണ്. ഫോറം ഒരു പുരോഹിതനും എതിരല്ല. നമുക്ക് അതിനു സാധിക്കുകയുമില്ല. പിന്നെ എങ്ങിനെയാണ് പുരോഹിതര്‍ക്കെതിരെ ലേഖനമെഴുതി എന്ന് ഒരു വിഭാഗം ആരോപിക്കുന്നത്. പുരോഹിതന്‍ എന്നാല്‍ അവന്റെ ഒരു മനുഷ്യായുസ്സു മുഴുവന്‍ ക്രിസ്തുവിനും അവിടുത്തെ സഭക്കും സഭാമാക്കളായ നമ്മുടെയും ആത്മശു ശ്രൂഷക്കുമായി സമര്‍പ്പിച്ചവനാണ്. ആ വിശ്വാസത്തിന്റെ നിറവിലും തികവിലും പൂര്‍ണമായും ചേര്‍ന്ന്‍ നിന്നുകൊണ്ടാണ് തന്നെയാണ് കാത്തലിക്‌ ഫോറം പ്രവര്‍ത്തിച്ചിട്ടുള്ളതും ഇനിയും പ്രവര്‍ത്തിക്കാന്‍ പോകുന്നതും.

ഒരുവന്‍ ‍ എവിടെ കുര്‍ബാനയ്ക്ക് പോകണം എന്നത് ആ വ്യക്തിയാണ് തീരുമാനിക്കുന്നത്. അല്ലാതെ മറ്റാരുമല്ല .എത്ര ബലി അര്‍പ്പിച്ചു എന്നതിലല്ല എത്ര ബലി വിശുദ്ധിയോടെ അര്‍പ്പിച്ചു എന്നതിലാണ് ദൈവം സംപ്രീതനാകുക. നമ്മുടെ ശരീരം ദൈവത്തിന്റെ ആലയമായിരിക്കെ മദ്യപിച്ചു മദോന്മാത്തന്നായി പരിശുദ്ധ കുര്‍ബാന മദ്ധ്യേ ഗാനമാലപിക്കുന്നവരെയും പിന്നീട് യാതൊരു സങ്കോചവുമില്ലാതെ പരിശുദ്ധ ശരീരരക്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെള്ള പൂശിയ കുഴിമാടങ്ങളെ നമ്മുടെ ചുറ്റുപാടുകളില്‍ വീക്ഷിച്ചാല്‍ നമുക്ക് കണ്ടെത്താന്‍ കഴിയും.ഇത്തരം വിഷ സര്‍പ്പങ്ങളെയും ഇവര്‍ക്ക് ഓശാന പാടുന്നവരെയും വിശ്വാസികളെ അധിക്ഷേപിക്കാന്‍ കെട്ടുകഥകള്‍ മെനയുന്നവരെയും അവരുടെ വികാരങ്ങളെ വ്രണപ്പെടുത്താന്‍ മാധ്യമം ആയുധമാക്കുന്നവരെയും തിരിച്ചറിയുകയും തിരസ്ക്കരിക്കുകയുമാണ് ചെയ്യേണ്ടത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.