സ്വന്തം ലേഖകന്‍: കുളിമുറിയില്‍ ഒളിക്യാമറ; നഗ്‌നവീഡിയോ പോണ്‍ സൈറ്റുകളില്‍; ഹില്‍ട്ടണ്‍ ഹോട്ടല്‍ ശൃംഗല 700 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് അമേരിക്കന്‍ യുവതി. നഗ്‌ന വീഡിയോ അശ്ലീല സൈറ്റുകളില്‍ പ്രചരിച്ച സംഭവവുമായി ബന്ധപ്പെട്ട് യുഎസിലെ പ്രമുഖ ഹോട്ടല്‍ ശൃംഘലയായ ഹില്‍ട്ടണെതിരെ യുവതി നഷ്ടപരിഹാരത്തിന് കോടതിയെ സമീപിച്ചു. 100 മില്യണ്‍ ഡോളര്‍(ഏകദേശം 707 കോടി രൂപ) യാണ് യുവതി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.
കുളിക്കുന്നതിനിടെ ഷവറിലൊളിപ്പിച്ച ക്യാമറയില്‍ നഗ്‌നവീഡിയോ പകര്‍ത്തിയതാണെന്ന് യുവതി ആരോപിക്കുന്നു. ഹോട്ടലിലെ ജീവനക്കാരാണിതിനു പിന്നിലെന്ന് യുവതി പറയുന്നു. നിയമ വിദ്യാര്‍ഥിനിയായിരിക്കെ പരീക്ഷ എഴുതാനായി അല്‍ബാനിയിലെ ഹാമില്‍ട്ടണ്‍ ഇന്നില്‍ താമസിക്കുന്നതിനിടെ 2015 ല്‍ പകര്‍ത്തിയതാണ് വീഡിയോ. 2018 സെപ്റ്റംബര്‍ മാസത്തിലാണ് ഈ വിവരം താനറിഞ്ഞതെന്ന് യുവതി ഹര്‍ജിയില്‍ പറയുന്നു.
അശ്ലീല സൈറ്റിലെ വീഡിയോ ലിങ്ക് സഹിതം ലഭിച്ച ഇ മെയില്‍ വഴിയാണ് താനീക്കാര്യം അറിഞ്ഞതെന്ന് യുവതി കോടതിയെ ധരിപ്പിച്ചു. വീഡിയോ പരസ്യമാക്കാതിരിക്കാന്‍ പണം നല്‍കണമെന്ന് മെയില്‍ അയച്ചയാള്‍ ഭീഷണിപ്പെടുത്തിയതായും യുവതി അറിയിച്ചു. ഭീഷണി അവഗണിച്ചതിനെ തുടര്‍ന്ന് വീഡിയോ വിവിധ സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുകയും യുവതിയുടെ പേരിലുണ്ടാക്കിയ വ്യാജ മെയില്‍ഐഡിയില്‍ നിന്ന് സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വീഡിയോയുടെ ലിങ്ക് ലഭിക്കുകയും ചെയ്തു.
തുടര്‍ന്ന് 2000 ഡോളര്‍ ഉടനടി നല്‍കാനവശ്യപ്പെടുകയും ചെയ്തു. പിന്നീട് മാസം തോറും 1000 ഡോളര്‍ വീതം നല്‍കണമെന്നാവശ്യപ്പെടുകയും ചെയ്തതായി യുവതി പറയുന്നു. യുവതിയെ കൂടാതെ മറ്റു പലരുടേയും വീഡിയോ യുവതി തങ്ങിയ മുറിയില്‍ നിന്ന് പകര്‍ത്തിയിട്ടുണ്ടെന്ന് ഇയാള്‍ അറിയിച്ചതായും യുവതി അറിയിച്ചു.
ഇക്കാര്യത്തില്‍ ഗുരുതര മാനസിക പീഡനവും വ്യഥയും അനുഭവിച്ചതായും അതിനു പകരമായാണ് ഇത്ര ഭീമമായ തുക നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നതെന്നും യുവതി വ്യക്തമാക്കി. എന്നാല്‍ ഹില്‍ട്ടണ്‍ അധികൃതര്‍ തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല