സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ് ചര്‍ച്ച; കടുംപിടുത്തത്തിന് അയവില്ലാതെ യൂറോപ്യന്‍ യൂണിയന്; തെരേസാ മേയ് ബ്രസല്‍സില്‍ നിന്ന് വെറുംകൈയുമായി മടങ്ങുന്നു. ബ്രെക്സിറ്റ് ഉടമ്പടിയിലെ കടുത്ത നിബന്ധനകളില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇളവുകള്‍ നേടാനുള്ള ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ ശ്രമം പരാജയപ്പെട്ടു.
നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍, കഴിഞ്ഞ മാസമുണ്ടാക്കിയ ഉടമ്പടിയില്‍ മാറ്റം വരുത്താനാവില്ലെന്നും അംഗീകരിക്കാനാവില്ലെങ്കില്‍ ബ്രെക്സിറ്റ് ഒഴിവാക്കാനുമായിരുന്നു യൂണിയന്റെ നിര്‍ദേശം. ഐറിഷ് അതിര്‍ത്തി വിഷ!യത്തില്‍ ഇളവ് ആവശ്യപ്പെടുന്ന ബ്രിട്ടന് ചര്‍ച്ചയില്‍ ഇക്കാര്യം ആവശ്യപ്പെട്ടില്ലെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.
മേയ്ക്ക് എന്താണു വേണ്ടതെന്ന് യൂറോപ്യന്‍ യൂണിയന് നേതാക്കളെ ധരിപ്പിക്കാന്‍ സാധിച്ചിട്ടില്ല. ബ്രെക്സിറ്റില്‍ ബ്രിട്ടന് പാലിക്കേണ്ട കാര്യങ്ങളില്‍നിന്നു പിന്നോട്ടുപോകുമെന്നതിന്റെ സൂചനയാണു ലഭിക്കുന്നതെന്ന് ഇയു ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ബെല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മൈക്കള്‍ പറഞ്ഞു. നിശ്ചിത സമയത്തിനുള്ളില്‍ ഉടമ്പടിക്ക് ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ അനുമതി നേടാനായില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്റെ വ്യാപാര വവ്യസ്ഥകള്‍ ബ്രിട്ടന് പാലിക്കേണ്ടി വരും
ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അധോസഭയില്‍ ഈയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് പരാജയഭീതിയെത്തുടര്‍ന്ന് മേയ് മാറ്റിവച്ചിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വത്തില്‍നിന്നും പുറത്താക്കാന്‍ ബുധനാഴ്ച കൊണ്ടുവന്ന അവിശ്വാസപ്രമേയത്തില്നിന്നു മേ കഷ്ടിച്ചാണു രക്ഷപ്പെട്ടത്. 200 എംപിമാര്‍ മേയെ അനുകൂലിച്ചപ്പോള്‍ 117 പേര് എതിര്‍ത്തു. അതിനു പിന്നാലെ 2022 ലെ പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും മേയ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല