സ്വന്തം ലേഖകന്‍: ‘എങ്ങനെ മുറിക്കണമെന്ന് എനിക്കറിയാം,’ ഖഷോഗി ഘാതകന്റെ വാക്കുകള്‍ വെളിപ്പെടുത്തി തുര്‍ക്കി പ്രസിഡന്റ്. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വധിക്കപ്പെട്ട സൗദി മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ ഘാതകരില്‍ ഒരാള്‍ ഇങ്ങനെ പറയുന്നത് ഓഡിയോയില്‍ വ്യക്തമായി കേള്‍ക്കാമെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്ദോഗന് പറഞ്ഞു.
‘ഇങ്ങനെ പറയുന്ന ആള് സൈനികനാണ്. ഈ ഓഡിയോ ഞങ്ങള്‍ യുഎസ്, ജര്‍മനി, ഫ്രാന്‍സ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ അധികൃതരെ കേള്‍പ്പിച്ചു,’ ഇസ്തംബുളില്‍ പ്രസംഗത്തിനിടെ എര്ദോഗന് പറഞ്ഞു. എന്നാല്‍ ശബ്ദരേഖയുടെ വിശദവിവരങ്ങള്‍ പ്രസിഡന്റ് വെളിപ്പെടുത്തിയില്ല.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കടുത്ത വിമര്‍ശകനായിരുന്ന ഖഷോഗിയെ ഒക്ടോബര്‍ 2നു സൗദി കോണ്‍സുലേറ്റില്‍ വധിച്ചശേഷം ശരീരം കീറിമുറിച്ചു മറവു ചെയ്യുകയായിരുന്നുവെന്നാണു കരുതുന്നത്. ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടില്ല. ‘എനിക്കു ശ്വാസം കിട്ടുന്നില്ല,’ എന്നായിരുന്നു മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ അവസാന വാക്കുകളെന്ന് സിഎ!ന്എന് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല