സ്വന്തം ലേഖകന്‍: പ്രവാസിയായ ഭര്‍ത്താവിനെ കാണാന്‍ സൗദിയിലെത്തിയ മലയാളി വീട്ടമ്മയും മകനും വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി ഇസ്ഹാഖിന്റെ ഭാര്യ ഷഹറാബാനു (30), മകന് മുഹമ്മദ് ഷാന്‍ (11) എന്നിവരാണു ഖുന്‍ഫുദയിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഞായറാഴ്ച രാവിലെ അല്‍ ഖൗസില്നിന്ന് ഹാലിയിലേക്ക് ഇസ്ഹാഖിന്റെ അനുജനെ കാണാന്‍ പോകുന്പോളായിരുന്നു അപകടം.
ഞായറാഴ്ച രാവിലെ പത്തിനായിരുന്നു അപകടം. അല്‍ ഖൗസില്നിന്നു ഹാലിയിലേക്കു പോകുന്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഇസ്ഹാഖാണു കാര്‍ ഓടിച്ചിരുന്നത്. രണ്ടുദിവസം മുമ്പാണ് കുടുംബം സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയത്.
വാഹനമോടിക്കുന്നതിനിടെ മുന്‍ സീറ്റിലുണ്ടായിരുന്ന കുട്ടിക്കു സീറ്റ് ബെല്‍റ്റ് ഇട്ടുനല്‍കാന്‍, വാഹനമോടിച്ചിരുന്ന ഇസ്ഹാഖ് ശ്രമിക്കുന്നതിനിടെ മുമ്പിലുണ്ടായിരുന്ന ട്രൈലറില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണു റിപ്പോര്‍ട്ട്.
മൃതദേഹങ്ങള്‍ ഖുന്‍ഫുദ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്. പരിക്കേറ്റ ഇസ്ഹാഖും ദമ്പതിമാരുടെ ഇളയ കുട്ടിയും ആശുപത്രിയില്‍ ചികിത്സയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല