സ്വന്തം ലേഖകന്‍: ഇത് ബാല്‍ താക്കറേയോ നവാസുദ്ദീന്‍ സിദ്ദിഖിയോ? എന്തൊരു സാമ്യമെന്ന് സമൂഹ മാധ്യമങ്ങള്‍; വൈറലായി ലൊക്കേഷന്‍ ദൃശ്യങ്ങള്‍. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറേയുടെ ജീവിതത്തെ ആസ്പദമാക്കി അഭിജിത്ത് പന്‍സേ ഒരുക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്. നവാസുദ്ദീന്‍ സിദ്ദിഖിയാണ് ചിത്രത്തില്‍ താക്കറേയുടെ വേഷം കൈകാര്യം ചെയ്യുന്നത്.
താക്കറേയുടെ വേഷത്തില്‍ സുരക്ഷാസേനക്കൊപ്പമുള്ള നവാസുദ്ദീന്‍ സിദ്ദിഖിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സിനിമയുടെ സെറ്റില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
താക്കറേയുമായി സിദ്ദിഖിക്ക് അസാധാരണമായ രൂപ സാദൃശ്യമുണ്ടെന്നാണ് സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്ത് വന്നപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ഏകസ്വരത്തില്‍ പറഞ്ഞത്.
2019 ല്‍ താക്കറേയുടെ 93 ആം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ചിത്രം പുറത്തിറങ്ങുന്നത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള വയാകോം 18 മോഷന്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്. സഞ്ജയ റാവത്ത്, ശ്രീകാന്ത് ഭാസി എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അബ്ദുള്‍ ഖ്വയ്ദര്, ലക്ഷമണ് സിംഗ് രജ്പുത്ത്, അനുഷ്ക യാദവ്, നിരഞ്ജന് ജാവിര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല