Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 12 ന് നടക്കും. നൂറ്റിപ്പതിനഞ്ചില്‍ പരം കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന എം.കെ.സി.എയുടെ എല്ലാ പ്രോഗ്രാമുകളും മുഴുവന്‍ അംഗങ്ങളടെയും പിന്തുണയോടെയാണ് നടപ്പിലാക്കുന്നത്. ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ്, ഫുഡ് ചാരിറ്റി, ബ്രിട്ടാനിയ ഹോട്ടലില്‍ വച്ച് സംഘടിപ്പിച്ച വേള്‍ഡ് കപ്പ് ഫൈനല്‍ ലൈവ്, യാത്രയപ്പ് യോഗങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
എം.കെ.സി.എയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെ വിജയത്തിനും പിന്നില്‍ കമ്മിറ്റിയംഗങ്ങളോട് തോളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അംഗങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണെന്ന് പ്രസിഡന്റ് ജിജി എബ്രഹാം അഭിപ്രായപ്പെട്ടു.
ജനുവരി 12 ന് നടക്കുന്ന ക്രിസ്തുമസ് ആഘോഷങ്ങള്‍ നയനമനോഹരമാക്കുന്നതിന് വേണ്ടി കള്‍ച്ചറല്‍ കോഡിനേറ്റര്‍ ബിജു പി മാണിയുടെ മേല്‍നോട്ടത്തില്‍ മുതിര്‍ന്നവരും കുട്ടികളും കഠിന പരിശീലനത്തിലാണ്. മറ്റ് കമ്മിറ്റിയംഗങ്ങളായ റോയ് മാത്യു, ടോമി തോമസ്, റെജി മടത്തിലേട്ട്, ഷാജി മാത്യു, തോമസ് കുട്ടി ജോണ്‍, തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ മറ്റ് കാര്യങ്ങളും ചെയ്ത് വരുന്നു.
എം.കെ.സി.എയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന കരോള്‍ പരിപാടിയിലേക്കും, ജനുവരി 12 നടക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികളിലേക്കും എല്ലാ കുടുംബാംഗങ്ങളെയും കൂടി സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ജിജോ കിഴക്കേക്കാട്ടില്‍ അറിയിച്ചു.
പരിപാടി നടക്കുന ഹാളിന്റെ വിലാസം:
Northwich Memorial Court
Chester Way, Northwich,
CW9 5Q.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല