സ്വന്തം ലേഖകന്‍: സിനിമയില്‍ ഹിന്ദുവും മുസ്ലിമും പ്രേമിച്ചാല്‍ മതവികാരം വ്രണപ്പെടുത്തുന്നത് എങ്ങനെ? കേദാര്‍നാഥ് സിനിമ നിരോധിക്കാന്‍ കഴിയില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് കേദാര്‍നാഥ് എന്ന സിനിമ നിരോധിക്കാനാവശ്യപ്പെട്ട ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി. കൂടാതെ ഹരജിക്കാരന്് 5000 രൂപ പിഴയടക്കാന്‍ കോടതി ആവശ്യപ്പെട്ടു.
മുസ്ലിം യുവാവ് ഹിന്ദു യുവതിയുമായി ഒരു പ്രാര്‍ത്ഥനാ സ്ഥലത്ത് വച്ച് കാണുന്നത് എങ്ങനെയാണ് മത വികാരം വ്രണപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്നാണ് ഹൈക്കോടതി പറഞ്ഞത്. എല്ലാ മതങ്ങളെയും സ്വീകരിക്കുന്ന നിലപാടാണ് ഹിന്ദു മതത്തിന്റേത്, ഇത് മനസ്സിലാക്കാതെയാണ് ഹര്ജിക്കാരന് ഹര്‍ജി നല്‍കിയതെന്ന് എ.എസ് ദേവ്. ജസ്റ്റിസ് ബീരെന്‍ വൈഷ്ണവ് എന്നിവര്‍ നിരീക്ഷിച്ചു.
ഒരു സിനിമക്ക് സെന്‍സര്‍ ബോഡ് അംഗീകരിച്ച ശേഷം മറ്റാരെങ്കിലും ആ സിനിമക്ക് തടസ്സുവുമായി എത്തുന്നുവെങ്കില്‍ അത് ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. കേദാര്നാഥില്വെച്ച് ഒരു ഹിന്ദു പെണ്‍കുട്ടി മുസ്!ലിം യുവാവുമായി സ്നേഹത്തിലാകുന്നതാണ് സിനിമയുടെ കഥ.
സിനിമയിലെ ചില രംഗങ്ങള്‍ ഹിന്ദുസംസ്കാരത്തിന് നിരക്കുന്നതല്ലെന്നും പരാതിക്കാരനായ പ്രകാശ് സുന്ദര്‍സിങ് രാജപുത് ആരോപിച്ചിരുന്നു. അന്താരാഷ്ട്ര ഹിന്ദുസേനയുടെ സംസ്ഥാന മേധാവിയാണ് രാജപുത്. ഈ സിനിമയ്ക്കെതിരേയുള്ള സമാനമായ ഹര്‍ജികള്‍ ബോംബെ ഹൈക്കോടതിയും നേരത്തേ തള്ളിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല