സ്വന്തം ലേഖകന്‍: മകന് അഡോള്‍ഫ് ഹിറ്റ്ലര്‍ എന്ന് പേരിട്ടു; നവ നാസി ദമ്പതികള്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച് ലണ്ടന്‍ കോടതി. തങ്ങള്‍ക്കുണ്ടായ ആദ്യ മകന് അഡോള്‍ഫ് ഹിറ്റ്ലര്‍ എന്ന് പേരിട്ട നവ നാസി ദമ്പതികളെ ലണ്ടന്‍ പൊലീസ് അറസ്റ്റു ചെയ്തു. നിരോധിക്കപ്പെട്ട തീവ്ര സംഘടനയില്‍ അംഗങ്ങളാണിവര്‍.
കുട്ടിയുടെ പിതാവ് ആദം തോമസിന് ആറര വര്‍ഷത്തെ തടവും മാതാവായ പോര്ചുഗീസ്കാരി ക്ലോഡിയ പട്ടാടാസിന് 5 വര്‍ഷം തടവുമാണ് ലണ്ടന്‍ കോടതി വിധിച്ചത്. ഇവരുടെ സംഘത്തിന് ഭീകരമായ ലക്ഷ്യങ്ങള്‍ ആണ് ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു. ജനാധിപത്യത്തിന് ഭീഷണിയാകുന്ന ഇത്തരം സംഘടനകള്‍ പാടെ നീക്കം ചെയ്യണം എന്നും കോടതി ചൂണ്ടിക്കാട്ടി.
മകന് അഡോള്‍ഫ് എന്ന പേര് നല്കിയ ദമ്പതികളുടെ ചരിത്രം പരിശോധിച്ചപ്പോള്‍ ഇവര്‍ ദീര്‍ഘകാലമായി വംശീയ വിദ്വേഷ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരാണെന്ന് തെളിഞ്ഞെന്നും വിധിയില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല