1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2018

സ്വന്തം ലേഖകന്‍: കോളോണിയല്‍ ചരിത്രം തമാശയല്ല; കോളനിവത്കരണ കാലത്തെ തമാശയാക്കുന്ന പരസ്യം നിരോധിച്ച് സൗത്ത് ആഫ്രിക്ക. കറുത്ത വര്‍ഗ്ഗക്കാരന്‍ യൂറോപ്പ് കണ്ടെത്തുന്നതായി കാണിക്കുന്ന പരസ്യം നിരോധിച്ച് സൗത്ത് ആഫ്രിക്ക. കോളനിവത്കരണം തമാശയാക്കി കാണിക്കാനുള്ളതല്ല എന്ന് പറഞ്ഞാണ് പരസ്യം നിരോധിച്ചത്.

ചിക്കന്‍ റെസ്‌റ്റോറന്റായ ചിക്കന്‍ ലിക്കണിന്റെ പരസ്യമാണ് സൗത്ത് ആഫ്രിക്കന്‍ റെഗുലേറ്റര്‍ ബോര്‍ഡ് നിരോധിച്ചത്. യൂറോപ്പിലെ ഫാസ്റ്റ്ഫുഡ് ശൃംഘലയാണ് ചിക്കന്‍ ലിക്കണ്‍. ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ 1650 കളില്‍ സൗത്ത് ആഫ്രിക്കയില്‍ നിന്ന് യാത്ര തിരിക്കുകയും ഏറെ പരിശ്രമത്തിനൊടുവില്‍ ഇയാള്‍ ഒരു തീരത്ത് എത്തുകയും അത് യൂറോപ്പാണെന്ന് കണ്ടെത്തുകയും ചെയ്യുന്നതാണ് പരസ്യ വീഡിയോ.

‘ഹോലാ മംഗ്മല (ഹലോ വൈറ്റ് ഫോക്ക്), എനിക്കീ സ്ഥലം ഇഷ്ടമായി ഞാനിതിനെ യൂറോപ്പ് എന്ന് വിളിക്കും,’ എന്നാണ് പരസ്യ വാചകം. ഒരുപാട് സൗത്ത് ആഫ്രിക്കന്‍ കറുത്ത വംശജരുടെ അസ്വസ്ഥരാക്കുന്ന ഒരു സംഭവത്തെ നിസാരവത്കരിക്കുന്നതാണ് വാചകങ്ങള്‍ എന്ന് റെഗുലേറ്ററി ബോര്‍ഡ് പറഞ്ഞു.

കൊളോണിയല്‍ വത്കരണത്തെ കുറിച്ചുള്ള കഥ ഒരു തമാശയായി ആണ് അവതരിപ്പിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് ഒരപാട് പേര്‍ക്ക് ആഘാതമേല്‍പ്പിച്ച സംഭവമാണിതെന്നും ബോര്‍ഡും നിരീക്ഷിച്ചു. എന്നാല്‍ പരസ്യം കൊളോണിയല്‍ കാലത്തെ ഹാസ്യവത്കരിക്കുവാനല്ല മറിച്ച് സൗത്ത് ആഫ്രിക്കക്കാര്‍ക്കിടയില്‍ രാജ്യ സ്‌നേഹം വളര്‍ത്തുവാനാണെ് ശ്രമിച്ചതെന്നാണ് ചിക്കണ്‍ ലിക്കണിന്റെ പ്രതികരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.