തങ്കച്ചന് എബ്രഹാം (നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ സെക്രട്ടറി): പ്രസിദ്ധമായ മാഞ്ചസ്റ്റര്‍ ഫോറം സെന്ററില്‍ വച്ച് സംഘടിപ്പിക്കുന്ന നാലാമത് യുക്മ നാഷണല്‍ ഫാമിലി ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ നടന്ന നാഷണല്‍ റീജിയണല്‍ അസോസിയേഷന് പ്രതിനിധികളുടെ യോഗം യുക്മ ഫെസ്റ്റ് വിജയിപ്പിക്കുന്നതിന് ആവശ്യമായ പരിപാടികള്‍ ആവിഷ്കരിച്ചു. ആതിഥേയരായ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ പ്രധാന ഭാരവാഹികളെയും, റീജിയണിലെ യുക്മഅംഗഅസോസിയേഷനുകളുടെ പ്രസിഡന്റുമാരെയും ഉള്‍പ്പെടുത്തി റീജിയണല്‍ തലത്തില്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിയെ തിരഞ്ഞെടുക്കുവാന്‍ യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണിയെ പ്രസ്തുത യോഗം ചുമതലപ്പെടുത്തി.
യോഗത്തില്‍ നാഷണല്‍ ട്രഷററും യുക്മ ഫെസ്റ്റ് ജനറല്‍ കണ്‍വീനറുമായ അലക്സ് വര്‍ഗീസ്, നാഷണല്‍ ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി, നാഷണല്‍ ജോയിന്റ് ട്രഷറര്‍ ജയകുമാര്‍ നായര്‍, നാഷണല്‍ കമ്മിറ്റിയംഗം സുരേഷ് കുമാര്‍, യുക്മ സംസ്കാരിക വേദി കണ്‍വീനര്‍ ഡോ.സിബി വേകത്താനം, റീജിയണ്‍ ജോയിന്റ് സെക്രട്ടറി ഹരികുമാര്‍.പി.കെ, വിവിധ അസോസിയേഷന് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
റീജിയണല്‍ പ്രസിഡന്റ് ഷീജോ വര്‍ഗീസ്, സെക്രട്ടറി തങ്കച്ചന് എബ്രഹാം,ട്രഷറര്‍ രഞ്ജിത്ത് ഗണേഷ്, അസോസിയേഷന് പ്രസിഡന്റുമാരായ ഹരികുമാര്‍ പി. കെ (എം.എം.സി.എ), വില്സന് മാത്യു (എം.എം.എ), ജാക്സന് തോമസ് (എസ്.എം.എ.), ജോണി കണിവേലില്‍ ( ബി.എം എ ), ഫിലിപ്പ് മാത്യു ( ലിംകാ), ടോം ജോസ് തടിയമ്പാട് (ലിമ), രാകേഷ് ജോര്‍ജ് (റോച്ച്ഡെയല്‍), സനില്‍ ബാലകൃഷ്ണന് (നോര്‍മ), സുരേഷ് നായര്‍ (വാറിംഗ്ടണ്‍), ഷിബു ജോണ്‍ (വിഗന്‍), സെബാസ്റ്റ്യന്‍ ജോസഫ് (എഫ്.ഒ.പ്രെസ്റ്റണ്), മനു ചെറിയാന് (ഓള്‍ഡാം), പ്രിന്‍സ് (എം.എ. പ്രെസ്റ്റണ്) എന്നിവരെ ഉള്‍പ്പെടുത്തിയാണ് റീജിയണല്‍തല ഓര്‍ഗനൈസിംഗ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.
മികച്ച യുക്മ റീജിയണുകള്‍, 120 അംഗ അസോസിയേഷനുകളില്‍നിന്നുള്ള കേമന്മാരായ അസോസിയേഷനുകള്‍, എ – ലെവല്‍, ജി സി എസ് ഇ തുടങ്ങിയ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മിടുക്കരായ മലയാളി വിദ്യാര്‍ത്ഥികള്‍, യു കെ പൊതു സമൂഹത്തിലെ ശ്രദ്ധേയരായ വ്യക്തികള്‍ തുടങ്ങി നിരവധി പ്രതിഭകളെ ആദരിക്കാനുള്ള വേദികൂടിയാകും യുക്മ ഫെസ്റ്റ് 2019. യുക്മ കലാമേളകളിലെ വിജയികളുടെ കലാപ്രകടനങ്ങള്‍, മാജിക് ഷോ എന്നിങ്ങനെ നിരവധിയായ കലാപരിപാടികള്‍ യുക്മ ഫെസ്റ്റിന് മാറ്റുകൂട്ടും.
വിഥിന്‍ഷോ ഫോറം സെന്ററില്‍ രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ യുക്മ ദേശീയ – റീജിയണല്‍ ഭാരവാഹികളും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം ഇടവേളകളില്ലാതെ അവാര്‍ഡ് ദാനങ്ങളും, കലാപരിപാടികളുമായി രാത്രി 10 മണിവരെ നടക്കുന്ന ‘നോണ്‍ സ്റ്റോപ്പ് പ്രോഗ്രാ’മുകള്‍, മാഞ്ചസ്റ്റര്‍ കണ്ടിട്ടുള്ളതില്‍വച്ചു ഏറ്റവും ആകര്‍ഷകമായ മലയാളി പരിപാടികളില്‍ ഒന്നായി യുക്മ ദേശീയ കുടുംബ സംഗമത്തെ മാറ്റും എന്നതില്‍ സംശയമില്ല. യുക്മയുടെ മെഗാ സമ്മാന പദ്ധതിയായ യുഗ്രാന്റ് ലോട്ടറിയുടെ നറുക്കെടുപ്പും യുക്മ ഫെസ്റ്റ് വേദിയില്‍ നടക്കും.
ജനുവരി 19ന് വിഥിന്‍ഷോ ഫോറം സെന്ററില്‍ നടക്കുന്ന യുക്മ ഫാമിലി ഫെസ്റ്റില്‍ വിവിധ ഭക്ഷണ സ്റ്റാളുകള്‍ ഇടുന്നതിനും, ലൈറ്റ് & സൗണ്ട് ക്രമീകരണങ്ങള്‍ക്കുമുള്ള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഡിസംബര്‍ 31ന് മുന്‍പായി, യുക്മ ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ അലക്സ് വര്‍ഗീസിനെയോ (07985641921) നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ഷീജോ വര്‍ഗീസിനെയോ (07852931287) ബന്ധപ്പെടേണ്ടതാണ്. നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം അവാര്‍ഡ് നാമനിര്ദ്ദേശങ്ങള്ക്കുള്ള അവസാന തീയതിയും ഡിസംബര്‍ 31 തന്നെ ആയിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല