സ്വന്തം ലേഖകന്‍: മിഡില്‍ ഈസ്റ്റില്‍ ഇനി പോലീസ് പണി ചെയ്യാനില്ല; നയം വ്യക്തമാക്കി ട്രംപ്; സിറിയക്കു പിന്നാലെ അഫ്ഗാനിലെ പകുതിയോളം അമേരിക്കന്‍ സൈനികരെ തിരിച്ചുവിളിക്കാന്‍ തീരുമാനം. മധ്യപൂര്‍വ ദേശത്ത് അമേരിക്ക ഇനി പൊലീസ് പണിക്കില്ലെന്നു വ്യക്തമാക്കിയതിനു പിന്നാലെ അഫ്ഗാനിസ്ഥാനില്‍ ഇപ്പോഴുള്ള സൈനികരില്‍ പകുതിയോളം പേരെ പിന്‍വലിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തയ്യാറെടുക്കുന്നു.
പിന്മാറ്റത്തിനുള്ള നടപടിക്രമങ്ങളെക്കുറിച്ചു പദ്ധതി തയാറാക്കാന്‍ സേനയ്ക്കു നിര്‍ദേശം നല്കി. യുഎസിന്റെ അപ്രതീക്ഷിത പിന്മാറ്റത്തില് ആശങ്കയില്ലെന്ന് അഫ്ഗാനിസ്ഥാന് പ്രസിഡന്റ് അഷ്റഫ് ഗനിയുടെ വക്താവ് പ്രതികരിച്ചു. 14,000 യുഎസ് സൈനികരാണ് ഇപ്പോഴുള്ളത്. ഇതി!ല്‍ 7000 പേരെ തിരിച്ചുവിളിക്കാനാണു ട്രംപ് ആലോചിക്കുന്നത്.
സിറിയയില്‍ നിന്നു യുഎസ് സൈനികരെ പിന്വലിക്കുന്നെന്നു ട്രംപ് പ്രഖ്യാപിച്ചു മണിക്കൂറുകള്‍ക്കുള്ളിലാണ് സേന അഫ്ഗാനും വിടുന്നെന്ന വാര്‍ത്ത വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. സിറിയന്‍ പിന്മാറ്റത്തോള്ള വിയോജിപ്പു മൂലം പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് രാജി വച്ചിരുന്നു. അഫ്ഗാനില്‍ നിന്ന് യുഎസ് സേനയെ തിരിച്ചുവിളിക്കണമെന്നത് ട്രംപിന്റെ ഏറെക്കാലമായുള്ള ആവശ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല